121 മീറ്റര്‍ ദൂരത്തേക്ക് ഒരു സിക്‌സര്‍; ലിവിംഗ്‌സ്റ്റണ്‍ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ നേടിയ സിക്‌സ് കാണാം

By Web TeamFirst Published Jul 19, 2021, 9:16 PM IST
Highlights

കേവലം 43 പന്തുകളില്‍ നിന്ന് 103 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ആയിരുന്നില്ല. രണ്ടാം ടി20യില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു.
 

ലീഡ്‌സ്: പാകിസ്ഥാനെതിരെ ടി20 പരമ്പരയില്‍ മികച്ച ഫോമിലാണ് ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്‌സ്റ്റണ്‍. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു ലിവിംഗ്‌സ്റ്റണ്‍. കേവലം 43 പന്തുകളില്‍ നിന്ന് 103 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ആയിരുന്നില്ല. രണ്ടാം ടി20യില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. 23 പന്തില്‍ നിന്ന് 38 റണ്‍സാണ് ലിവിംഗ്സ്റ്റണ്‍ നേടിയത്. ഇതില്‍ മൂന്ന് സിക്‌സും ഉണ്ടായിരുന്നു. ഒരു സിക്‌സ് 121.96 മീറ്റര്‍ ദൂരത്താണ് വീണതെന്നാണ് കണക്കുകള്‍ പറയുന്നത്.

വലം കൈയ്യന്‍ പേസര്‍ ഹാരിസ് റൗഫ് എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു കൂറ്റന്‍ സിക്‌സര്‍. മത്സരം നടന്ന ലീഡ്‌സിലെ ഹെഡിംഗ്ലി ഗ്രൗണ്ടിന് പുറത്താണ് പന്ത് ചെന്ന് വീണത്. വീഡിയോ കാണാം.

Biggest six ever?! 😱 , can we have our ball back? 😉

Scorecard/clips: https://t.co/QjGshV4LMM

🏴󠁧󠁢󠁥󠁮󠁧󠁿 🇵🇰 pic.twitter.com/bGnjL8DxCx

— England Cricket (@englandcricket)
click me!