'നിങ്ങള്‍ക്കെന്നെ വിവാഹം കഴിക്കാമോ'; എയര്‍പോര്‍ട്ടിലെ ആരാധകന് റോസാപ്പൂ നല്‍കികൊണ്ട് രോഹിത്തിന്റെ ചോദ്യം

By Web TeamFirst Published Mar 19, 2023, 10:38 PM IST
Highlights

എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സഹതാരങ്ങള്‍ക്കൊപ്പം പുറത്തേക്ക് വരുമ്പോള്‍ ആരാധകര്‍ പുറത്തുണ്ടായിരുന്നു.

വിശാഖപട്ടണം: ഗ്രൗണ്ടിലും പുറത്തും രസികനാണ് ഇന്ത്യന്‍ ക്യപ്റ്റന്‍ രോഹിത് ശര്‍മ. രസകരമായി വീഡിയോകളെല്ലാം അദ്ദേഹത്തിന്റേതായി പുറത്തുവരാറുണ്ട്. അദ്ദേഹത്തിന്റേതായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യ ഏകദിനത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്നു രോഹിത് വിശഖപട്ടണം മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സഹതാരങ്ങള്‍ക്കൊപ്പം പുറത്തേക്ക് വരുമ്പോള്‍ ആരാധകര്‍ പുറത്തുണ്ടായിരുന്നു. ഇതില്‍ ഒരു ആരാധകന്‍ ലൈവ് വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ലൈവിലേക്ക് രോഹിത് നടന്നുവരുന്നു. അദ്ദേഹത്തിന്റെ കയ്യിലുള്ള റോസാ പൂ ആരാധകന് കൊടുത്തിട്ട്, രോഹിത് തമാശരൂപത്തില്‍ ചോദിക്കുന്നുണ്ട്. 'താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ?' എന്ന്. ലൈവ് റെക്കോര്‍ഡ് ചെയ്ത ആരാധകരന്റെ മുഖത്ത് അമ്പരപ്പും ചിരിയുമെല്ലാം. രസകരമായ വീഡിയോ കാണാം... 

Rohit Sharma is an amazing character - what a guy! pic.twitter.com/YZzPmAKGpk

— Mufaddal Vohra (@mufaddal_vohra)

അതേസമയം, രണ്ടാം ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി.

11 ഓവറില്‍ ഓസീസ് വിജയം പൂര്‍ത്തിയാക്കിയിരുന്നു. ഓസ്‌ട്രേിയന്‍ ഏകദിന ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്ന ബാറ്റിംഗ് പ്രകടനാണിത്. ഏറ്റവും കുറഞ്ഞ ഓവറുകളില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമാത്തെ ഏറ്റവും മികച്ച ജയമാണിത്. 2004ല്‍ സതാംപ്ടണില്‍ യുഎസ്എയ്‌ക്കെതിരെ 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് മറികടന്നതാണ് ഏറ്റവും മികച്ച ജയം. 2013ല്‍ പേര്‍ത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 9.2 ഓവറില്‍ 71 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തും. വിശാഖപടണത്തെ പ്രകടനം മൂന്നം സ്ഥാനത്തായി. 2003ല്‍ ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ 12.2 ഓവറില്‍ 118 റണ്‍സെടുത്ത് ജയിച്ചതും പട്ടികയിലുണ്ട്.

ചെലവ് കുറഞ്ഞതെങ്കിലും ഐഎസ്എല്ലില്‍ വാര്‍ സംവിധാനം വരും! എഐഎഫ്എഫിന്റെ പദ്ധതികളറിയാം

click me!