ജാര്‍ഖണ്ഡില്‍ നിന്നാണെങ്കിലും, നിങ്ങള്‍ ധോണിയല്ല! ആകാശ് ചോപ്രയ്ക്ക് ഇഷാന്‍ കിഷന്റെ രസകരമായ 'മറുപടി'

Published : Aug 04, 2023, 05:01 PM IST
ജാര്‍ഖണ്ഡില്‍ നിന്നാണെങ്കിലും, നിങ്ങള്‍ ധോണിയല്ല! ആകാശ് ചോപ്രയ്ക്ക് ഇഷാന്‍ കിഷന്റെ രസകരമായ 'മറുപടി'

Synopsis

ഇഷാനെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുമായി താരതമ്യം ചെയ്യാന്‍ ആകാശ് ചോപ്ര ശ്രമിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. അവസാന ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ തുടര്‍ച്ചയായ മൂന്ന് ഏകദിനത്തിലും കിഷന്‍ 50+ സ്‌കോര്‍ നേടി. എന്നാല്‍ ആദ്യ ടി20യില്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ആറ് റണ്‍സ് മാത്രമെടുത്ത കിഷന്‍ ഒബെദ് മക്‌കോയ്‌ക്കെതിരെ മിഡ് ഓഫിലൂടെ കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് പുറത്താവുന്നത്. അവസാന ഏകദിനത്തില്‍ കിഷന്‍ കീപ്പര്‍ നില്‍ക്കുമ്പോഴുള്ള ചില സംഭാഷണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇഷാനെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുമായി താരതമ്യം ചെയ്യാന്‍ ആകാശ് ചോപ്ര ശ്രമിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്. എന്നാല്‍ താരത്തെ പുറത്താക്കാന്‍ കിഷന് സാധിച്ചില്ല. അപ്പോഴായിരുന്നു ആകാശിന്റെ കമന്ററി. ''ഇഷാന്‍, നിങ്ങള്‍ ജാര്‍ഖണ്ഡില്‍ നിന്നാണെങ്കിലും പേര് മഹേന്ദ്ര സിംഗ് ധോണിയെന്നല്ല.'' എന്നാണ് ആകാശ് പറഞ്ഞത്.

എന്നാല്‍ ആകസ്മികമായി ഇഷാന്‍ പറഞ്ഞു 'അതേ, എന്നാല്‍ വിട്ടേക്ക്' എന്ന്. ആകാശിന്റെ പറഞ്ഞതിനോട് യോജിക്കുന്ന തരത്തിലായി ഇഷാന്റെ മറുപടി. ഇതുകേട്ട് കൂടെ കമന്ററി ബോക്‌സിലുണ്ടായിരുന്നു നിഖില്‍ ചോപ്രകയ്ക്കും ആര്‍ പി സിംഗിനും ചിരിയടക്കാനായില്ല. വിഡീയോ കാണാം...

അതേസമയം, വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന് തോറ്റിരുന്നു. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. 22 പന്തില്‍ 39 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 12 പന്തില്‍ 12 റണ്‍സെടുത്ത മലയാളി താരം സഞ്
ജു സാംസണ്‍ റണ്ണൗട്ടാവുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോള്‍ പ്രതീക്ഷകളൊന്നുമില്ല', തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
സഞ്ജു ചിത്രത്തിലേ ഇല്ല, ഒന്നാമന്‍ ഇഷാന്‍ കിഷന്‍, ഞെട്ടിച്ച് സീനിയർ താരം, മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാര്‍