കിംഗ് കോലി വീണ്ടും ബുമ്രയുടെ പോക്കറ്റില്‍! ഐപിഎല്ലില്‍ പുറത്താക്കുന്നത് അഞ്ചാം തവണ; വീഡിയോ കാണാം

Published : Apr 11, 2024, 09:08 PM IST
കിംഗ് കോലി വീണ്ടും ബുമ്രയുടെ പോക്കറ്റില്‍! ഐപിഎല്ലില്‍ പുറത്താക്കുന്നത് അഞ്ചാം തവണ; വീഡിയോ കാണാം

Synopsis

ഐപിഎല്‍ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ബുമ്ര, കോലിയെ മടക്കുന്നത്. എന്നാല്‍ ബുമ്രയ്‌ക്കെതിരെ 95 പന്തില്‍ 140 റണ്‍സ് നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

മുംബൈ: ഐപിഎല്ലില്‍ അഞ്ചാം തവണയും വിരാട് കോലിയെ പുറത്താക്കി മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രിത് ബുമ്ര. ഇന്ന് വാംഖഡെ സറ്റേഡിയത്തില്‍ ഒമ്പത് പന്തില്‍ മൂന്ന് റണ്‍സുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം മടങ്ങുന്നത്. മൂന്നാം ഓവറിലാണ് ബുമ്ര പന്തെറിയാനെത്തുന്നത്. ആദ്യ രണ്ട് പന്തും കോലിക്ക് തൊടാനായില്ല. മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് വിക്കറ്റ് നല്‍കി കോലി മടങ്ങി. 

ഐപിഎല്‍ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ബുമ്ര, കോലിയെ മടക്കുന്നത്. എന്നാല്‍ ബുമ്രയ്‌ക്കെതിരെ 95 പന്തില്‍ 140 റണ്‍സ് നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. 147.36 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. ബുമ്രയുടെ ആദ്യ ഐപിഎല്‍ വിക്കറ്റും കോലിയായിരുന്നു. ഇന്നത്തേത് 151-ാം വിക്കറ്റും. വാംഖഡെയില്‍ ബുമ്ര, കോലിയെ മടക്കിയ പന്ത് കാണാം.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്സ്, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസെ ടോപ്ലി, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോറ്റ്സി, ആകാശ് മധ്വാള്‍. 

നേരത്തെ, മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. പിയൂഷ് ചൗളയ്ക്ക് പകരം ശ്രേയസ് ഗോപാല്‍ ടീമിലെത്തി. മുഹമ്മദ് നബിയും മുംബൈ നിരയിലുണ്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന താരമാണ് ശ്രേയസ്. ബംഗളൂരു മൂന്ന് മാറ്റം വരുത്തി. വില്‍ ജാക്‌സ് ആര്‍സിബിക്ക് വേണ്ടി അരങ്ങേറി. കാമറൂണ്‍ ഗ്രീന്‍ പുറത്തായി. മഹിപാല്‍ ലോംറോര്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവരും ടീമിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കീപ്പിംഗിനിടെ വിരലിന് പരിക്ക്, ബാറ്റിംഗിൽ ഗോൾഡൻ ഡക്ക്; 500 റൺസ് ക്ലബ്ബിലെത്താതെ നിരാശനായി മടങ്ങി സഞ്ജു സാംസൺ
അഹമ്മദാബാദിൽ റൺമഴ പെയ്യിച്ച് ടൈറ്റൻസ്; ചെന്നൈക്ക് ഹിമാലയൻ വിജയലക്ഷ്യം; പ്ലേ ഓഫ് മോഹങ്ങൾക്ക് കനത്ത വെല്ലുവിളി