ലോംഗ് ഓഫിലേക്കൊരു കൂറ്റന്‍ സിക്‌സര്‍! ലഹരി പദാര്‍ത്ഥങ്ങളെ ബൗണ്ടറി കടത്തി കേരള പൊലീസ്- വീഡിയോ

Published : Jun 28, 2023, 03:22 PM IST
ലോംഗ് ഓഫിലേക്കൊരു കൂറ്റന്‍ സിക്‌സര്‍! ലഹരി പദാര്‍ത്ഥങ്ങളെ ബൗണ്ടറി കടത്തി കേരള പൊലീസ്- വീഡിയോ

Synopsis

ഐക്യരാഷ്ട്രസഭയില്‍ 1987ല്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ജൂണ്‍ 26 ലഹരിവിരുദ്ധ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

തിരുവനന്തപുര: ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായിട്ടാണ് ആചരിക്കുന്നത്.  ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം വ്യക്തിയെയും സമൂഹത്തെയും എത്രമാത്രം ബാധിക്കപ്പെടുമെന്ന് ഏവരെയും ബോധ്യപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളെല്ലാം ഈ ദിവസങ്ങളില്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളോ മറ്റ് സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങളോ എല്ലാം പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവും.

ഐക്യരാഷ്ട്രസഭയില്‍ 1987ല്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ജൂണ്‍ 26 ലഹരിവിരുദ്ധ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍, റാലികള്‍, പോസ്റ്ററുകള്‍ പങ്കുവയ്ക്കല്‍, സന്ദേശങ്ങള്‍ കൈമാറല്‍ എന്നിങ്ങനെ ഈ ദിവസത്തിന്റെ പ്രാധാന്യം പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് ഓരോ സംഘടനകളും ശ്രമിക്കുന്നത്. 

കേരള പൊലീസും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ക്രിക്കറ്റ് കളിച്ചുകൊണ്ടാണ് കേരള പൊലീസ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. പൊലീസ് ഓഫീസര്‍ സിക്‌സര്‍ പായിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടികള്‍ ഗ്രൗണ്ടിലേക്ക് ഇറ വീഡിയോയുടെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു... ''മൊബൈല്‍ സ്‌ക്രീനുകളിലല്ല, മൈതാനങ്ങളിലാണ് നമ്മുടെ കുട്ടികള്‍ കളിച്ചുവളരേണ്ടത്. ലഹരിയോടല്ല, ജീവിതത്തോടാണ് അവര്‍ക്ക് ആസക്തി തോന്നേണ്ടത്. ഡ്യൂട്ടിക്കിടെ കണ്ട കൂട്ടുകാര്‍ക്കൊപ്പം.'' ഇങ്ങനെയായിരുന്നു ക്യാപ്ഷന്‍. കൂട്ടികള്‍  വീഡിയോ... 

ചൈനയിലെ ഗ്വാങ്ഡങില്‍ കറുപ്പ് നിരോധിക്കുന്നതിന് വേണ്ടി രാഷ്ട്രീയനേതാവായിരുന്ന ലിന്‍ സെക്‌സു നടത്തിയ പോരാട്ടത്തിനുള്ള ആദരം എന്ന നിലയിലാണ് ലഹരി വിരുദ്ധ ദിനം തീരുമാനിക്കപ്പെട്ടത്. നേരത്തേ സൂചിപ്പിച്ചത് പോലെ 1987, ഡിസംബറിലാണ് ഐക്യരാഷ്ട്രസഭ വര്‍ഷത്തിലൊരു ദിവസം ലഹരിവിരുദ്ധ ദിനമായി ആചരിക്കണമെന്ന പ്രമേയം പാസാക്കിയത്.

ഇനി സഞ്ജുവിന്റെ കാലം! സീനിയേഴ്സ് പുറത്തിരിക്കും; ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക്, മത്സരക്രമം അറിയാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്