സാഹസികമായ രക്ഷപ്പെടുത്തല്‍; വാല്‍ക്കറും ബ്രാവോയും സിറ്റിക്ക് സമ്മാനിച്ചത് കമ്മ്യൂണിറ്റി ഷീല്‍ഡ്

Published : Aug 04, 2019, 11:54 PM IST
സാഹസികമായ രക്ഷപ്പെടുത്തല്‍; വാല്‍ക്കറും ബ്രാവോയും സിറ്റിക്ക് സമ്മാനിച്ചത് കമ്മ്യൂണിറ്റി ഷീല്‍ഡ്

Synopsis

കെയ്ല്‍ വാല്‍ക്കറുടെ അത്ഭുതകരമായ ഗോള്‍ലൈന്‍ രക്ഷപ്പെടുത്തല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമ്മാനിച്ചത് സീസണിലെ ആദ്യ കിരീടം. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് സിറ്റി ചാംപ്യന്മാരാവുകയായിരുന്നു.

ലണ്ടന്‍: കെയ്ല്‍ വാല്‍ക്കറുടെ അത്ഭുതകരമായ ഗോള്‍ലൈന്‍ രക്ഷപ്പെടുത്തല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമ്മാനിച്ചത് സീസണിലെ ആദ്യ കിരീടം. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് സിറ്റി ചാംപ്യന്മാരാവുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 

മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ലിവര്‍പൂള്‍ താരം സലായ്ക്ക് ലഭിച്ച അസവരം ഗോള്‍ ലൈനില്‍ അതിസാഹസികമായി വാള്‍ക്കര്‍ രക്ഷപ്പെടുത്തി. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്ലൗഡിയോ ബ്രാവോയുടെ പ്രകടനം സിറ്റിക്ക് തുണയായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് സിറ്റി ജയിക്കുകയായിരുന്നു.

12ാം മിനിറ്റില്‍ റഹീം സ്റ്റര്‍ലിങ് സിറ്റിക്ക് ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍  77ആം മിനിറ്റില്‍ മാറ്റിപിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. പിന്നീട് മത്സരം ഷൂട്ടൗട്ടിലേക്ക്. ലിവര്‍പൂളിനായി കിക്ക് എടുത്ത വൈനാള്‍ഡത്തിന്റെ കിക്ക് ബ്രാവോ രക്ഷപ്പെടുത്തി. ട്രോഫി മാഞ്ചസ്റ്റര്‍ സിറ്റിക്ക്. കഴിഞ്ഞ സീസണിലും സിറ്റിക്കായിരുന്നു കിരീടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യവംശിക്ക് പിന്നാലെ ബിഹാറില്‍ നിന്ന് മറ്റൊരു അത്ഭുതം; അണ്ടര്‍ 19 വനിതാ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി 15കാരി അക്ഷര ഗുപ്ത
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനം: ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, നിതീഷ് കുമാര്‍ തിരിച്ചെത്തും