റഷീദിനെ മങ്കാദിങ് ചെയ്യാമായിരുന്നു, പക്ഷേ ചെയ്തില്ല; സ്റ്റാര്‍ക്ക് പറഞ്ഞ വാക്കിന്റെ വില കാത്തു- വീഡിയോ

Published : Sep 17, 2020, 10:34 AM IST
റഷീദിനെ മങ്കാദിങ് ചെയ്യാമായിരുന്നു, പക്ഷേ ചെയ്തില്ല; സ്റ്റാര്‍ക്ക് പറഞ്ഞ വാക്കിന്റെ വില കാത്തു- വീഡിയോ

Synopsis

ഇംഗ്ലണ്ടിനെതിരെ 49ാം ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്കിന് നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ആദില്‍ റഷീദിനെ മങ്കാദിങ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. സ്റ്റാര്‍ക്ക് പന്തെറിയാന്‍ ആക്ഷന്‍ കാണിക്കുന്നതിന് മുമ്പെ റഷീദ് ക്രീസ് വിട്ടു.

മാഞ്ചസ്റ്റര്‍: ക്രിക്കറ്റില്‍ മങ്കാദിങ് ഒരു വലിയ ചര്‍ച്ചയായികൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ പുറത്താക്കിയതോടെയായിരുന്നു മങ്കാദിങ് ഇത്രത്തോളം ഒരു വലിയ ചര്‍ച്ചയായത്. അശ്വിന് പുതിയ ഐപിഎല്‍ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറിയിരുന്നു. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് ഡല്‍ഹിയുടെ പരിശീലകന്‍.

ഇരുവരും തമ്മില്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. അവസരം വന്നാല്‍ ഇനിയും മങ്കാദിങ് ചെയ്യുമെന്നാണ് അശ്വിന്‍ പറഞ്ഞത്. എന്നാല്‍ മങ്കാദിങ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം വാക്കില്‍ നിന്ന് യു ടേണ്‍ എടുത്തു. മങ്കാദിങ് തെറ്റില്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി. 

ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഒരു ദൃശ്യം വൈറലാകുന്നത്. ഇംഗ്ലണ്ടിനെതിരെ 49ാം ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്കിന് നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ആദില്‍ റഷീദിനെ മങ്കാദിങ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. സ്റ്റാര്‍ക്ക് പന്തെറിയാന്‍ ആക്ഷന്‍ കാണിക്കുന്നതിന് മുമ്പെ റഷീദ് ക്രീസ് വിട്ടു. സ്റ്റാര്‍ക്കാവട്ടെ പന്തെറിഞ്ഞതുമില്ല. മാത്രമല്ല, പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടരുതെന്ന അറിയിപ്പും റഷീദിന് നല്‍കി. വീഡിയോ കാണാം..

മങ്കാദിങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അത്തരമൊരു അവസരം ലഭിച്ചാല്‍ നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനെ പുറത്താക്കില്ലെന്ന് താരം പറഞ്ഞിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്