കമ്മിന്‍സിനും ധോണിയെ മാതൃക ആക്കാമായിരുന്നു! ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചത് ഓര്‍മയില്ലേ? വീഡിയോ കാണാം

Published : Jul 03, 2023, 02:54 PM IST
കമ്മിന്‍സിനും ധോണിയെ മാതൃക ആക്കാമായിരുന്നു! ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചത് ഓര്‍മയില്ലേ? വീഡിയോ കാണാം

Synopsis

വിക്കറ്റ് നേടിയ രീതി ക്രിക്കറ്റ് മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍താരം ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടപ്പോള്‍ പല ഇംഗ്ലീഷ് താരങ്ങളും ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ഓസ്‌ട്രേലിയയെ പിന്തുണച്ച് രംഗത്തെത്തി.

ലണ്ടന്‍: ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജോണി ബെയര്‍‌സ്റ്റോയുടെ വിക്കറ്റ് വിവാദമായിരുന്നു. സംഭവം ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതെന്നും എന്നാല്‍ അങ്ങനെ ചെയ്തതില്‍ തെറ്റില്ലെന്നും വാദിക്കുന്നവരുണ്ട്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ അശ്രദ്ധയായിരുന്നു പുറത്താവലിന് കാരണം. കാമറൂണ്‍ ഗ്രീനിന്റെ ഷോര്‍ട്ട് ബോള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ ബെയര്‍സ്റ്റോ കുനിഞ്ഞുനിന്നു. പന്ത് കയ്യിലെടുത്ത ഓസീസ് കീപ്പര്‍ അലക്സ് ക്യാരി വിക്കറ്റിലേക്കെറിഞ്ഞു. അപ്പോഴേക്കും ബെയര്‍സ്റ്റോ ഗ്രൗണ്ടില്‍ നിന്ന് നടന്ന് നീങ്ങിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അംപയര്‍ ഔട്ട് വിളിച്ചു.

വിക്കറ്റ് നേടിയ രീതി ക്രിക്കറ്റ് മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍താരം ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടപ്പോള്‍ പല ഇംഗ്ലീഷ് താരങ്ങളും ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ഓസ്‌ട്രേലിയയെ പിന്തുണച്ച് രംഗത്തെത്തി. അഞ്ച് വിക്കറ്റിന് 193 റണ്‍സില്‍ നില്‍ക്കെയാണ് ഈ വിവാദ പുറത്താകല്‍. ക്രിക്കറ്റിന്റെ സ്പിരിറ്റ് ചര്‍ച്ചയായിരിക്കെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എം എസ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചതാണ് സംഭവം. 

അന്ന് ഇത്തരമൊരു രീതിയില്‍ ബെല്‍ പുറത്തായിരുന്നു. പന്ത് ബൗണ്ടറിയാണെന്ന് തെറ്റിദ്ധരിച്ച് ബെല്‍ സഹതാരമായ ഓയിന്‍ മോര്‍ഗനുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ റണ്ണൗട്ടാക്കുകയായിരുന്നു. ഒരു സെഷന്റെ അവസാന അവസാ പന്തിലാണ് സംഭവം. എന്നാല്‍ അടുത്ത സെഷന്‍ ആരംഭിച്ചപ്പോള്‍ ധോണി, ബെല്ലിനെ തിരിച്ചുവിളിക്കുകയായിരുന്നു. വീഡിയോ കാണാം... 

അതേസമയം, ഓസീസ് ബെയര്‍സ്‌റ്റോയെ പുറത്താക്കിയ രീതിയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് അനിഷ്ടം പ്രകടമാക്കിയിരുന്നു. ''സംഭവം നടക്കുമ്പോള്‍ അംപയര്‍മാര്‍ ഓവര്‍ വിളിച്ചിരുന്നോ എനിക്കുറപ്പില്ല. ബെയര്‍സ്‌റ്റോ ആദ്യം ക്രീസിലുണ്ടായിരുന്നു. പിന്നീട് ക്രീസിന് പുറത്തേക്ക് നടന്നുനീങ്ങി. അത് ഔട്ടാണോ അല്ലയോ എന്നുള്ള കാര്യത്തിന്‍ ഞാന്‍ തര്‍ക്കികാനില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം അതൊരു മാച്ച് വിന്നിംഗ് നിമിഷമായിരുന്നു. എന്നാല്‍ ഈ രീതിയില്‍ മത്സരം ജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' സ്‌റ്റോക്‌സ് പറഞ്ഞു.

അന്ന് ബ്രണ്ടന്‍ മക്കല്ലം ചെയ്തതും ഇതൊക്കെ തന്നെയല്ലേ? വീഡിയോ സഹിതം പുറത്തുവിട്ട് ക്രിക്കറ്റ് ലോകം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്