
കൊളംബൊ: ഗ്രൗണ്ടില്‍ പലപ്പോഴും ശാന്തനാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. എല്ലായ്‌പ്പോഴും ശാന്തനായി കണ്ടിട്ടുള്ള അസം, ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം അല്‍പം ദേഷ്യത്തിലായിരുന്നു. അതിന്റെ പ്രധാന കാരണം മത്സരത്തിനിടെയുണ്ടായ ഒരു സംഭവം തന്നെയാണ്. പാക് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഷദാബ് ഖാനെ അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി റണ്ണൗട്ടാക്കിയിരുന്നു. 'മങ്കാദിംഗി'ലൂടെയാണ് താരം പുറത്താവുന്നത്.
എന്നാല്‍ മത്സരം പാകിസ്ഥാന്‍ ജയിക്കുകയും ചെയ്തു. മത്സരശേഷം അഫ്ഗാന്‍ താരങ്ങള്‍ക്ക് പാക് ക്യാപ്റ്റന്‍ കൈ കൊടുത്തത് അത്രത്തോളം തൃപ്തിയോടെ ആയിരുന്നില്ല. മുഖത്തേക്ക് പോലും നോക്കിയില്ലെന്ന് പറയാം. മാത്രമല്ല, അഫ്ഗാന്‍ സീനിയര്‍ താരം മുഹമ്മദ് നബിയോട് ദേഷ്യത്തോടെ സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങൡ വ്യക്തമായി. വീഡിയോ കാണാം...
പാകിസ്ഥാന് അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പന്തെറിയും മുമ്പ് ഫസല്‍ഫഖ് ഫാറൂഖി ഷദാബിനെ റണ്ണൗട്ടാക്കി. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ക്രീസിലെത്തിയ നസീം ഷാ ബൗണ്ടറി നേടി. രണ്ടാം പന്തില്‍ റണ്‍സില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് നേരിട്ട ഹാരിസ് റൗഫ് മൂന്ന് റണ്‍ നേടി. അവസാന രണ്ട് പന്തില്‍ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍. നസീം ഷായുടെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കി.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ 142 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 47.1 ഓവറില്‍ 201ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 19.2 ഓവറില്‍ 59ന് തകര്‍ന്നടിഞ്ഞു.
ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!