എന്നാല്‍ തിലകിന് ഏകദിന മത്സര പരിചയമില്ലെന്നത് മാത്രമാണ് ഇന്ത്യക്ക ആശങ്ക സമ്മാനിക്കുന്ന കാര്യമെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു. ബൗളിംഗ് നിരയില്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരെയാണ് മഞ്ജരേക്കര്‍ സ്പിന്നര്‍മാരായി ടീമിലെടുത്തത്. പേസര്‍മാരായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെയാണ് മഞ്ജരേക്കര്‍ ടീമിലെടുത്തത്. 

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 30ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ അടുത്തമാസം രണ്ടിന് പല്ലെക്കലെയിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പരസ്പരം നേര്‍ക്കുനേര്‍ വന്നശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുളള പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാന്‍ ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് മതിയാവും.

അതിനിടെ ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാണ് മ‍ഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറിലേക്ക് മഞ്ജരേക്കര്‍ രണ്ട് പേരുകളാണ് നിര്‍ദേശിക്കുന്നത്.

ശ്രേയസ് അയ്യരുടെയും ഏകദിനത്തില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത യുവതാരം തിലക് വര്‍മയുടേതും. ഇന്ത്യയുടെ ആദ്യ ഇലവനില്‍ ആദ്യ ഏഴ് ബാറ്റര്‍മാരും വലംകൈയന്‍മാരാണെന്നതിനാല്‍ തിലക് വര്‍മയെപ്പോലൊരു ഇടം കൈയന്‍ ബാറ്റര്‍ മധ്യനിരയില്‍ ഇറങ്ങുന്നത് നന്നായിരിക്കുമെന്നും മ‌ഞ്ജരേക്കര്‍ പറഞ്ഞു. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹലും ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മ‍ഞ്ജരേക്കറുടെ ടീമിലുള്ളത്.

കിംഗ് കോലിക്കും മേലെ പറന്ന് ചന്ദ്രയാന്‍, 'എക്സി'ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കണ്ട പോസ്റ്റ്

എന്നാല്‍ തിലകിന് ഏകദിന മത്സര പരിചയമില്ലെന്നത് മാത്രമാണ് ഇന്ത്യക്ക ആശങ്ക സമ്മാനിക്കുന്ന കാര്യമെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു. ബൗളിംഗ് നിരയില്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരെയാണ് മഞ്ജരേക്കര്‍ സ്പിന്നര്‍മാരായി ടീമിലെടുത്തത്. പേസര്‍മാരായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെയാണ് മഞ്ജരേക്കര്‍ ടീമിലെടുത്തത്.

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനായി സഞ്ജയ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ/ തിലക് വർമ്മ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക