പഠിച്ചുവരുന്നേ ഒള്ളൂ; ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ച റൊമാനിയന്‍ താരത്തിന്‍റെ ബൗളിങ് കാണാം- വീഡിയോ

Published : Jul 30, 2019, 08:00 PM ISTUpdated : Jul 30, 2019, 08:03 PM IST
പഠിച്ചുവരുന്നേ ഒള്ളൂ; ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ച റൊമാനിയന്‍ താരത്തിന്‍റെ ബൗളിങ് കാണാം- വീഡിയോ

Synopsis

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്‍റാണ് യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ക്ലബുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്‍റാണ് യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ക്ലബുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ഇതില്‍ പലര്‍ക്കും ക്രിക്കറ്റ് പരിചിതമായി വരുന്നേയുള്ളൂ. അതിലൊരു താരമായിരുന്നു റൊമാനിയക്കാരന്‍ പവേല്‍ ഫ്‌ളോറിന്‍. തന്റെ ബൗളിങ് കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ് ഫ്‌ളോറിന്‍. 

റൊമാനിയന്‍ ക്ലബായ ക്ലുയ് ക്രിക്കറ്റ് ക്ലബിനെയാണ് ഫ്‌ളോറിന്‍ പ്രതിനിധീകരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡ്രക്‌സ് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിലായിരുന്നു ഫ്‌ളോറിന്റെ അമ്പരപ്പിക്കുന്ന ബൗളിങ്. വൈഡും ഫുള്‍ടോസും നിറഞ്ഞതായിരുന്നു ഫ്‌ളോറിന്റെ പന്തുകള്‍. 

ആദ്യമായിട്ടാണ് പന്തെറിയുന്നത് എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ബൗളിങ്. എന്നാല്‍ അടുത്തിടെ താരത്തിന്റെ കാലിന് പരിക്കേറ്റിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പന്തെറിയുന്നതെന്നും സംസാരമുണ്ട്. താരം പന്തെറിയുന്ന വീഡിയോ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സമീര്‍ മിന്‍ഹാസ് 113 പന്തില്‍172, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം
ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്