ഫീല്‍ഡിങ്ങിനിടെ മിന്നലായി ജഡേജ; നീഷാമിനെ പുറത്താക്കിയ അതിവേഗ റണ്ണൗട്ട് കാണാം- വീഡിയോ

Published : Feb 08, 2020, 02:43 PM ISTUpdated : Feb 08, 2020, 02:45 PM IST
ഫീല്‍ഡിങ്ങിനിടെ മിന്നലായി ജഡേജ; നീഷാമിനെ പുറത്താക്കിയ അതിവേഗ റണ്ണൗട്ട് കാണാം- വീഡിയോ

Synopsis

മിനിമം ഗ്യാരണ്ടിയുള്ള ക്രിക്കറ്ററാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ. ടീമിലുണ്ടെങ്കില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലും ജഡേജ പക്വത കാണിക്കും. ഇന്ന് ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ 10 ഓവര്‍ എറിഞ്ഞ ജഡ്ഡു 35 റണ്‍സ് മാത്രമാണ് വിട്ടുകോടുത്തത്.

ഓക്‌ലന്‍ഡ്: മിനിമം ഗ്യാരണ്ടിയുള്ള ക്രിക്കറ്ററാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ. ടീമിലുണ്ടെങ്കില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലും ജഡേജ പക്വത കാണിക്കും. ഇന്ന് ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ 10 ഓവര്‍ എറിഞ്ഞ ജഡ്ഡു 35 റണ്‍സ് മാത്രമാണ് വിട്ടുകോടുത്തത്. കൂടാതെ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ജസ്പ്രീത് ബൂമ്രയും ഷാര്‍ദുല്‍ ഠാകൂറും യൂസ്‌വേന്ദ്ര ചാഹലും റണ്‍സ് വിട്ടുകൊടുത്തപ്പോഴാണ് ജഡേജ പിശുക്ക് കാണിച്ച് കിവീസ് ക്യാംപില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. 

ഒരു തകര്‍പ്പന്‍ റണ്ണൗട്ടും ജഡേജയുടേതായിട്ട് ഉണ്ടായിരുന്നു. ജഡേജയുടെ നേരിട്ടുള്ള ഏറില്‍ ജയിംസ് നീഷാം പുറത്താവുകയായിരുന്നു. വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു. നവ്ദീപ് സൈനിയുടെ പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റിലേക്ക് തട്ടിയിട്ട് റോസ് ടെയ്‌ലര്‍ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ പോയിന്റില്‍ നിന്ന് ഓടിയെത്തിയ ജഡേജ. പന്ത് ഒറ്റകയ്യ് കൊണ്ടെടുത്ത് സ്റ്റംപിലേക്കെറിഞ്ഞു. നീഷാം ക്രീസിലെത്തും മുമ്പ് ബെയ്ല്‍സ് ഇളകിയിരുന്നു. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്