'സ്റ്റുപിഡ് സ്റ്റുപിഡ് സ്റ്റുപിഡ്'; ഗവാസ്‌കര്‍ തന്നെ കുറിച്ച് പറഞ്ഞ കമന്ററി അനുകരിച്ച് റിഷഭ് പന്ത്

Published : Mar 17, 2025, 07:52 PM IST
'സ്റ്റുപിഡ് സ്റ്റുപിഡ് സ്റ്റുപിഡ്'; ഗവാസ്‌കര്‍ തന്നെ കുറിച്ച് പറഞ്ഞ കമന്ററി അനുകരിച്ച് റിഷഭ് പന്ത്

Synopsis

പുറത്തായതിനെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

ലഖ്‌നൗ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ റിഷഭ് പന്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്താവുന്നത്. പുറത്തായ രീതി ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പുറത്താവുകയായിരുന്നു പന്ത്. എഡ്ജായി തേര്‍ഡ് മാനിലേക്ക്, ലിയോണിന് അനായാസ് ക്യാച്ച്. 28 റണ്‍സുമായിട്ടാണ് പന്ത് പുറത്താവുന്നത്. പുറത്താവുന്നതിന് തൊട്ടുമുമ്പുള്ള പന്തിലും പന്ത് സൂപ്പിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. 

ഇന്ത്യ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കളിക്കേണ്ട ഷോട്ടായിരുന്നില്ല അത്. ഉത്തരവാദിത്തം കാണിക്കേണ്ട സമയത്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. അത്തരത്തില്‍ പുറത്തായതിനെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. 'സ്റ്റുപിഡ് സ്റ്റുപിഡ് സ്റ്റുപിഡ്' എന്നാണ് ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞത്. ഇപ്പോള്‍ ഗവാസ്‌കറുടെ കമന്ററി അനുകരിക്കുകയാണ് പന്ത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ. കാണാം വൈറലായ കമന്ററി.

അന്ന് മെല്‍ബണ്‍ ടെസ്റ്റില്‍ ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റൂപിഡ്... നിങ്ങളുടെ ക്യാച്ചെടുക്കാന്‍ രണ്ട് ഫീല്‍ഡര്‍മാര്‍ അവിടെയുണ്ട്. എന്നിട്ടും നിങ്ങള്‍ ആ ഷോട്ട് തന്നെ കളിച്ചു. അതും തൊട്ടുമുമ്പുള്ള പന്തില്‍ നിങ്ങള്‍ കണക്റ്റ് ചെയ്യാതെ പോയ ഷോട്ട്. നിങ്ങള്‍ വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള ഷോട്ട് കളിക്കേണ്ട സമയമല്ല ഇത്. സാഹചര്യം മനസിലാക്കണമായിരുന്നു. ഇതാണ് നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയെന്ന് പറയരുത്. ക്ഷമിക്കണം, ഇതല്ല നിങ്ങളുടെ സ്വതസിദ്ധമായ ശൈലി. ആ ഷോട്ട് വലിയ മണ്ടത്തരമാണ്. നിങ്ങള്‍ ടീമിനെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്.'' സുനില്‍ ഗവാസ്‌കര്‍ ദേഷ്യത്തോടെ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി അംഗീകരിക്കുമെന്ന് റിപ്പോർട്ട്, 2 രാജ്യങ്ങൾ ഇന്ത്യക്ക് പുറത്ത് ലോകകപ്പ് കളിക്കുമോ? ക്രിക്കറ്റ് ലോകത്ത് പുതിയ പോർമുഖം
അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം