
ദുബായ്: പാകിസ്ഥാനെതിരായ വിരാട് കോലിയുടെ സെഞ്ച്വറിക്ക് തിളക്കമേറെയാണ്. തന്റെ ഫോമില്‍ ചോദ്യമുയര്‍ത്തിയവര്‍ക്കുള്ള കോലിയുടെ മറുപടി കൂടിയായിരുന്നു ഈ സെഞ്ച്വറി. ചേസിംഗ് മാസ്റ്റര്‍ റീലോഡഡ്. വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ തച്ചുടച്ച് വരുമ്പോള്‍ കിംഗ് കോലിക്ക് തിളക്കമേറും. മറുപുറത്ത് പാകിസ്ഥാനെന്നത് കോലിക്കും ആരാധകര്‍ക്കും ഇരട്ടിമധുരം. 2022 ട്വന്റി 20 ലോകകപ്പിന് മുന്പും സമാന അവസ്ഥയിലായിരുന്നു കോലി. എന്തിന് കോലിയെ ടീമിലെടുത്തുവെന്ന് ചോദിച്ച ആരാധകര്‍ക്കും ക്രിക്കറ്റ് നിരീക്ഷകര്‍ക്കും കോലിയുടെ മറുപടി ബാറ്റിലൂടെ ആയിരുന്നു. അന്നും ഇതേ പാക്കിസ്ഥാനെതിരെ.
മത്സരശേം കോലിയെ എടുത്തുയര്‍ത്തിയ രോഹിത് ശര്‍മ നടത്തിയത് ഒരു വിശ്വാസപ്രഖ്യാപനം ആയിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോലിക്ക് അപ്പുറം ഒരാളില്ല. പ്രത്യേകിച്ച് റണ്‍ പിന്തുടരുമ്പോള്‍. ചാംപ്യന്‍്പ്യന്‍സ് ട്രോഫിയിലും ഏറെക്കുറെ സമാന സാഹര്യം. റണ്ണടിക്കാതെ രക്ഷയില്ലാത്ത അവസ്ഥ. മത്സരത്തിന് മുമ്പുള്ള പരിശീലനത്തിന് മണിക്കൂറുകള്‍ നേരത്തെ എത്തിയതിനെ വരെ പരിഹസിച്ചവര്‍ക്ക് സെഞ്ചുറി കൊണ്ടൊരു മാസ് മറുപടി. സെഞ്ചുറിയില്‍ കോലി നേടിയത് ഏഴ് ബൗണ്ടറി മാത്രം. 72 റണ്‍സും ഓടിയെടുത്തു.
മുപ്പത്തിയാറാം വയസിലും കോലിയുടെ ഫിറ്റ്‌നസിനും പ്രതിബദ്ധതയ്ക്കും സമാനതകളില്ല. ഇതിനിടെ നിരവധി റെക്കോര്‍ഡുകളും കോലിയുടെ പേരിനൊപ്പമായി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14000 റണ്‍സ്. മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. ഐസിസി ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനെതിരെ അഞ്ചാം മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും കോലി നേടി. ഇതും മറ്റൊരു റെക്കോര്‍ഡ്. ഫോമിനെ പറ്റി സംശയം പ്രകടിപ്പിച്ച് പരിഹസിച്ചവരോടാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരേയൊരു രാജാവേ ഉള്ളൂ. വിരാട് കോലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!