
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂ സന്ദര്‍ശിക്കുന്ന വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ലാ ലിഗയുടെ ഇന്ത്യന്‍ അംബാസിഡറാണ് രോഹിത്. കഴിഞ്ഞ ദിവസം നടന്ന എല്‍- ക്ലാസികോ മത്സരം കാണുന്നതിനായി താരം മാഡ്രിഡിലെത്തിയിരുന്നു. പിന്നാലെയാണ് രോഹിത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബായ റയല്‍ മാഡ്രിഡിന്റെ ഹോംഗ്രൗണ്ട് സന്ദര്‍ശിച്ചത്.
ഫെസ്ബുക്കിലാണ് വീഡിയോ പങ്കുവച്ചത്. ടണിലൂടെ ഗ്രൗണ്ടിലേക്ക് കയറിവരുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള റയല്‍ മാഡ്രിഡ് ടണല്‍ അടികുറുപ്പും വീഡോയോയ്ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോ കാണാം....
നിലവില്‍ പരിക്ക് കാരണം വിശ്രമത്തിലാണ് രോഹിത്. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ഏകദിന ടെസ്റ്റ് പരമ്പരകള്‍ താരത്തിന് നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് താരം തിരിച്ചെത്തിയേക്കും.