ഞാനിപ്പോഴും യുവാവാണ്! മാധ്യമങ്ങളോട് രഹാനെയുടെ കലിപ്പന്‍ മറുപടി; പരിഹാസച്ചിരി അടക്കാനാവാതെ രോഹിത് - വീഡിയോ

Published : Jul 11, 2023, 05:27 PM IST
ഞാനിപ്പോഴും യുവാവാണ്! മാധ്യമങ്ങളോട് രഹാനെയുടെ കലിപ്പന്‍ മറുപടി; പരിഹാസച്ചിരി അടക്കാനാവാതെ രോഹിത് - വീഡിയോ

Synopsis

ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാരയുടെ പകരമെത്താന്‍ പോകുന്ന താരത്തിന് മുന്നിലുള്ളത് വലിയ അവസരമാണ് എന്ന് രഹാനെ വ്യക്തമാക്കി.

ഡോമിനിക്ക: ഇന്ത്യന്‍ ടീമിന്‍ ഇനി കാണില്ലെന്ന ക്രിക്കറ്റ് ആരാധകര്‍ ഉറപ്പിച്ചോഴാണ് അജിന്‍ക്യ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തെളിയിച്ച് ടീമിലേക്ക് മടങ്ങിവന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും രഹാനെയ്ക്കായി. ഇതോടെ വൈസ് ക്യാപ്റ്റന്‍സിയും നല്‍കി. 35-ാം വയസിലാണ് അദ്ദേഹം തനിക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിക്കുന്നത്. ഇതിനിടെ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രോഹിത് ശര്‍മയുടെ പരിഹാസം തന്നെയായിരുന്നു വീഡിയോ ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണവും.

പ്രായത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം രഹാനെയ്ക്ക് അത്ര പിടിച്ചില്ല. അദ്ദേഹം നല്‍കിയ മറുപടിയങ്ങിനെ... ''ഈ പ്രായത്തിലും എന്നതുകൊണ്ട് എന്താണ് നിങ്ങള്‍ ഉദേശിക്കുന്നത്? ഞാനിപ്പോഴും ചെറുപ്പമാണ്. ഏറെ ക്രിക്കറ്റ് എന്നില്‍ അവശേഷിക്കുന്നു.'' രഹാനെ പറഞ്ഞു. രഹാനെയുടെ മറുപടി രോഹിത് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ മറുപടിയില്‍ രോഹിത്തിന് ചിരിയടക്കാനായില്ല. രസകരമായ വീഡിയോ കാണാം... 

ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''ഞാന്‍ ഐപിഎല്ലില്‍ മികച്ചതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും റണ്‍സ് നേടി. ബാറ്റിംഗില്‍ ഏറെ ആത്മവിശ്വാസം തിരിച്ചുകിട്ടി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിക്കുകയാണ്. ഞാനിപ്പോള്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്നു. ഏറെ മുമ്പോട്ട് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എല്ലാ മത്സരവും എനിക്കും ടീമിനും പ്രധാനപ്പെട്ടതാണ്.''- രഹാനെ പറഞ്ഞു. 

ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാരയുടെ പകരമെത്താന്‍ പോകുന്ന താരത്തിന് മുന്നിലുള്ളത് വലിയ അവസരമാണ് എന്ന് രഹാനെ വ്യക്തമാക്കി. ആരാണ് ആ സ്ഥാനത്ത് കളിക്കുകയെന്ന് അറിയില്ലെന്നും എല്ലാ താരങ്ങളും പരിചയസമ്പന്നരാണെന്നും രഹാനെ കൂട്ടിചേര്‍ത്തു.

അവന്‍റെ കുട്ടികളി അവസാനിക്കുമെന്ന് തോന്നുന്നില്ല, ചെന്നൈ ടീമിലെ സഹതാരത്തെക്കുറിച്ച് ധോണി
 

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്