India Vs England 1st T20 2022 : പരിശീലനത്തിനിടെ തകര്‍ത്തടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ കാണാം

Published : Jul 07, 2022, 12:25 PM IST
India Vs England 1st T20 2022 : പരിശീലനത്തിനിടെ തകര്‍ത്തടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ കാണാം

Synopsis

കൊവിഡില്‍ നിന്ന് മോചിതനായ രോഹിത് നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചിരുന്നു. നെറ്റ്‌സില്‍ ബാറ്ര് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അടുത്തകാലത്ത് മോശം ഫോമില്‍ കളിക്കുന്ന രോഹിത് ഫോമിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

സതാംപ്ടണ്‍: മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ കളിക്കാനെത്തുന്നത്. ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തുമായിരുന്നു. എന്നാല്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ടെസ്റ്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ വിജയത്തിലേക്ക് നയിക്കാനായില്ല. 

കൊവിഡില്‍ നിന്ന് മോചിതനായ രോഹിത് നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചിരുന്നു. നെറ്റ്‌സില്‍ ബാറ്ര് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അടുത്തകാലത്ത് മോശം ഫോമില്‍ കളിക്കുന്ന രോഹിത് ഫോമിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. വീഡിയോ കാണാം....

ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതെ പോയതില്‍ നിരാശയുണ്ടെന്ന് രോഹിത് പറഞ്ഞു. ''ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നു.  എന്നാല്‍ നിര്‍ണായക ടെസ്റ്റില്‍ എനിക്ക് കളിക്കാതെ പോയതില്‍ നിരാശയുണ്ട്. ടെസ്റ്റിലെ തോല്‍വി ടീമിനെ ബാധിച്ചിട്ടുണ്ടോയെന്ന് ടി20 മത്സരങ്ങളിലെ പ്രകടനം തെളിയിക്കും.'' രോഹിത് പറഞ്ഞു.

'ലോകകപ്പിന് ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം'; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വെല്ലുവിളി നിറഞ്ഞതെന്ന് രോഹിത് ശര്‍മ

ടി20 പരമ്പര വെല്ലുവിളിയായിരിക്കുമെന്നും രോഹിത്. ''ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരന്പര വെല്ലുവിളി നിറഞ്ഞതായിരിക്കും. ടി20 ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ഇന്ത്യ കളിക്കുക. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിലേക്ക് മൂന്ന് മാസത്തെ ദൂരമേയുള്ളൂ. ഇതിന് മുന്‍പ് കെട്ടുറപ്പുള്ള ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇറങ്ങുമ്പോഴും ലോകകപ്പിലേക്കാണ് ഇന്ത്യ നോക്കുന്നത്. ടീമിലെ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരം കൂടിയാണിത്. പരിചയക്കുറവുണ്ടെങ്കിലും എല്ലാവര്‍ക്കും ഉത്തരവാദിത്തങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.'' രോഹിത് കൂട്ടിചേര്‍ത്തു.

രാത്രി പത്തരയ്ക്കാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുമ്പോള്‍ സഞ്ജു സാംസണ്‍ ടീമിലെത്താന്‍ സാധ്യതയില്ല. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരായിരിക്കും പിന്നാലെയെത്തുക. ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും സ്ഥാനമുറപ്പ്. അവസാന സ്ഥാനത്തിനായി ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും തമ്മിലായിരിക്കും മത്സരം. 

എം എസ് ധോണിക്ക് ഇന്ന് 41 വയസ്; പിറന്നാള്‍ ആഘോഷിച്ച് ഇതിഹാസ ക്യാപ്റ്റന്‍- വീഡിയോ

സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍.
 

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി