'രാജ്യത്തെ ജനങ്ങളുടെ കൂടെ'; സമരക്കാര്‍ക്കൊപ്പം തെരുവിലിറങ്ങി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ റോഷന്‍ മഹാനാമ

Published : Apr 04, 2022, 09:52 PM IST
'രാജ്യത്തെ ജനങ്ങളുടെ കൂടെ'; സമരക്കാര്‍ക്കൊപ്പം തെരുവിലിറങ്ങി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ റോഷന്‍ മഹാനാമ

Synopsis

അദ്ദേഹം സമര്‍ക്കാര്‍ക്കൊപ്പം നിന്ന് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായി. ജനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊളംബൊ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക (Sril കടന്നുപോകുന്നത്. സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ കടുത്ത രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. ആഴ്ചകളായി ജനങ്ങള്‍ ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. ഇതിനിടെ കര്‍ഫ്യൂ ഭേദിച്ച് ജനങ്ങള്‍ തെരുവിലറങ്ങി. ഇപ്പോള്‍ ജനങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ താരം റോഷന്‍ മഹാനാമ. 

അദ്ദേഹം സമര്‍ക്കാര്‍ക്കൊപ്പം നിന്ന് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായി. ജനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. മഹാനാമയുടെ കുറിപ്പില്‍ പറയുന്നതിങ്ങനെ... ''രാജ്യത്തെ നിഷ്‌കളങ്കരായ ജനങ്ങള്‍ക്കൊപ്പമാണ് ഞാന്‍. അവരെ പിന്തുണയ്‌ക്കേണ്ടത് എന്റെ ജോലി കൂടിയാണ്. അധികാര കൊതിയന്മാരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് ജനങ്ങളുടെ സമരം. എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി.'' മഹാനാമ കുറിച്ചിട്ടു. ട്വീറ്റ് കാണാം...

നേരത്തേയും മഹാനാമ പിന്തുണ അറിയിച്ചിരുന്നു. അധികാരത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ട്വീറ്റ് ഇങ്ങനെ... ''ഞാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പമാണ്. ഈ ഇരുണ്ട സമയത്തില്‍ രാജ്യത്തെ പുറത്തെത്തിക്കാനാണ് ഞാനും  ശ്രമിക്കുന്നത്. നമ്മുടെ വരും തലമുറയ്ക്ക് സമാധാനപരമായ അന്തരീക്ഷമൊരുക്കുകയാണ് വേണ്ടത്.'' അദ്ദേഹം കുറിച്ചിട്ടു.

സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്.  രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു. 

ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങള്‍ക്കെതിരെ നടപടി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.

ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. 

അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐഎംഎഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം
സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും