
മുംബൈ: ഐപിഎല്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് (Lucknow Super Giants) ബാറ്റിംഗ് തകര്‍ച്ച. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 48 എന്ന നിലയിലാണ് ലഖ്‌നൗ. ക്വിന്റണ്‍ ഡി കോക്ക് (1), എവിന്‍ ലൂയിസ് (1), മനിഷ് പാണ്ഡെ (11) എന്നിവരുടെ വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. റൊമാരിയോ ഷെഫേര്‍ഡിനാണ് ഒരു വിക്കറ്റ്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (26), ദീപക് ഹൂഡ (9) എന്നിവരാണ് ക്രീസില്‍.
രണ്ടാം ഓവറില്‍ ലഖ്‌നൗവിന് ഡി കോക്കിനെ നഷ്ടമായി. സുന്ദറിനെതിരെ കവറിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വില്യംസണിന് ക്യാച്ച്. നാലാം ഓവറില്‍ ലൂയിസിനെയും ഹൈദരാബാദിന് നഷ്ടമായി. സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത ഓവറില്‍ മനീഷും മടങ്ങി. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചപ്പോള്‍ മിഡ് ഓഫില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച്.
നേരത്തെ, ടോസ് നേടിയ ഹൈദരാബാാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗവിന് ഒരു ജയവും ഒരു തോല്‍വിയുമാണുള്ളത്. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗ ഒരു മാറ്റം വരുത്തി. ദുഷ്മന്ത ചമീരയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡര്‍ ടീമിലെത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!