കീപ്പിംഗിന് റെഡിയായി സഞ്ജു സാംസണ്‍; അവസാന നിമിഷം പിന്തിരിപ്പിച്ചു? നാടകീയ രംഗങ്ങള്‍

Published : Feb 01, 2026, 11:59 AM IST
Sanju Samson

Synopsis

ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിലുള്ള മത്സരം മുറുകുന്നു. 

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ആര് കീപ്പ് ചെയ്യുമെന്നുള്ളത് പ്രധാന ചോദ്യമാണ്. ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്നു സഞ്ജു. ഇഷാന്‍ സഞ്ജുവിന്റെ ബാക്ക് അപ്പും. എന്നാല്‍ തിലക് വര്‍മയ്ക്ക് പരിക്കേറ്റതോടെ കിഷന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചു. അവസരം ശരിക്കും മുതലാക്കുകയായിരുന്നു താരം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെഞ്ചുറിയും കിഷന്‍ സ്വന്തമാക്കി. സഞ്ജു ആകട്ടെ പരമ്പരയിലുടനീളം പതറി. 5 മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ഇതോടെ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോകകപ്പ് ഓപ്പണറായേക്കുമെന്ന ചര്‍ച്ചകള്‍ ശക്തമായി.

മത്സരശേഷം ഈ ചോദ്യത്തിനുള്ള മറുപടി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ നല്‍കിയിരുന്നു. ''തിലക് വര്‍മ ലഭ്യമല്ലാത്തതിനാല്‍ ആദ്യ മത്സരം മുതല്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരും പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. പരമ്പര തുടങ്ങും മുന്‍പേ ഞങ്ങള്‍ ഒരു തീരുമാനമെടുത്തിരുന്നു. സഞ്ജു മൂന്ന് മത്സരങ്ങളിലും ഇഷാന്‍ രണ്ട് മത്സരങ്ങളിലും കീപ്പിംഗ് നടത്തുമെന്ന്. പരിക്കു കാരണം ഇഷാന് കഴിഞ്ഞ മത്സരം നഷ്ടമായെങ്കിലും, ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം കീപ്പറാകുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ഇഷാനാണോ സഞ്ജുവാണോ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവുകയെന്ന് ഫെബ്രുവരി 7ന് നിങ്ങള്‍ക്കറിയാം. ടീമിലെ 15 പേരും കളിക്കാന്‍ അര്‍ഹതയുള്ളവരാണ്. ഇത് സെലക്ടര്‍മാരെ സംബന്ധിച്ച് ഒരു നല്ല തലവേദന തന്നെയാണ്.'' സൂര്യകുമാര്‍ പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് മറ്റൊന്നാണ്. വിക്കറ്റ് കീപ്പിംഗ് ഗ്ലൗസണിഞ്ഞ് ഇറങ്ങാന്‍ തയ്യാറെടുത്ത സഞ്ജു സാംസണെ അവസാന നിമിഷം മാറ്റുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ തെറ്റായ വീഡിയോ പ്രചരിപ്പിക്കുന്നതാണോ എന്നും സംശയമുണ്ട്. വീഡിയോയില്‍ കാണുന്നത് പ്രകാരം, മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് കീപ്പര്‍ വേഷത്തില്‍ ഇറങ്ങാന്‍ സഞ്ജു സാംസണ്‍ പൂര്‍ണ സജ്ജനായിക്കഴിഞ്ഞിരുന്നു.

ഗ്ലൗസും ഹെല്‍മെറ്റും ഗാര്‍ഡുമൊക്കെ ധരിച്ച് മൈതാനത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ സഞ്ജുവിനെ പിന്തിരിപ്പിക്കുകയായിരുന്നു. വീഡിയോക്ക് നല്‍കിയിട്ടുള്ള ക്യാപ്ഷനും അങ്ങനെയായിരുന്നു. വിക്കറ്റ് കീപ്പിംഗ് ചുമതല ഇഷാന്‍ കിഷന്‍ നിര്‍വ്വഹിക്കുമെന്ന സന്ദേശം ഈ സമയത്താണ് സഞ്ജുവിനെ തേടിയെത്തിയത്. ഇതോടെ തയ്യാറെടുപ്പുകളെല്ലാം ഉപേക്ഷിച്ച് സഞ്ജു ഫീല്‍ഡറായി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. വീഡിയോ കാണാം...

 

 

സെഞ്ച്വറി നേടി തിളങ്ങിനില്‍ക്കുന്ന ഇഷാന്‍ കിഷന് കീപ്പിംഗിലും അവസരം നല്‍കാനുള്ള മാനേജ്മെന്റിന്റെ നീക്കമാണിതെന്ന് കരുതപ്പെടുന്നു. ലോകകപ്പില്‍ ആര് കളിക്കുമെന്നുള്ളതിലുള്ള വ്യക്തമായ സൂചനയാണ് ഇതിലൂടെ ടീം മാനേജ്‌മെന്റ് നല്‍കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബിനീഷ് കോടിയേരി എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സ്; ജയിക്കാവുന്ന മത്സരം കൈവിട്ട് കേരള സ്‌ട്രൈക്കേഴ്‌സ്, സെമിയില്‍ പുറത്ത്
അതിവേഗ സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടും സഞ്ജുവിനെ മറികടക്കാനാവാതെ ഇഷാന്‍ കിഷന്‍; രോഹിത്തിനൊപ്പം മറ്റൊരു നാഴികക്കല്ല്