
കോഴിക്കോട്: അവധി ദിവസങ്ങള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരം നാട്ടിലെത്തിയത്. നാട്ടിലെത്തിയ ദിവസം തന്നെ താരം അവധി ആഘോഷിക്കാന്‍ ഇറങ്ങിയിരുന്നു. ഇന്നലെ കൊഴിക്കോട് ബീച്ചിലുണ്ടായിരുന്നു മലയാളി ക്രിക്കറ്റ് താരം. കൂടെ മലയാള സിനിമ സംവിധായകനായ ബേസില്‍ ജോസഫും. കഴിഞ്ഞ ദിവസം ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
രാത്രി ബീച്ചിലെത്തിയ സഞ്ജു ചിരിച്ചും കളിച്ചും ആ രാത്രി ചിലവഴിച്ചു. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയില്‍ ധരിച്ചു നില്‍ക്കുന്ന വീഡിയോയാണ് ബേസില്‍ ഷെയര്‍ ചെയ്തത്. വീഡിയോയ്‌ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസില്‍ ചേര്‍ത്തിട്ടുണ്ട്. 'കുറുമ്പന്‍ ചേട്ടാ' എന്നാണ് ബേസില്‍ വീഡിയോയ്ക്കു ക്യാപ്ഷന്‍ നല്‍കിയത്. ബേസില്‍ ആക്ഷന്‍ പറയുമ്പോള്‍ സഞ്ജു് അഭിനയിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും കേള്‍ക്കാം. വീഡിയോ കാണാം...
സഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ എ ടീം, ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നടക്കാനിരിക്കെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാത്രമല്ല ടീമിന്റെ വൈസ് ക്യാപ്റ്റനാവാനും സാധ്യതയേറെയാണ്. ശിഖര്‍ ധവാനായിരിക്കും ടീമിനെ നയിക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, പൃഥ്വി ഷാ, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, രജത് പടിധാര്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!