4,4,4,6... ഒരോവറില്‍ 18 റണ്‍സ്! അടിച്ചുപരത്തിയത് ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വജ്രായുധത്തെ - വീഡിയോ

Published : Aug 21, 2023, 08:49 AM ISTUpdated : Aug 21, 2023, 09:57 AM IST
4,4,4,6... ഒരോവറില്‍ 18 റണ്‍സ്! അടിച്ചുപരത്തിയത് ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വജ്രായുധത്തെ - വീഡിയോ

Synopsis

33 റണ്‍സിന്റെ വിജയമാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെടുക്കുകയും ചെയ്തു. ഒരു മത്സരം ഇനിയും അവശേഷിക്കുന്നുണ്ട്.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ജയിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്റെ സംഭാവന നിര്‍ണായകമായിരുന്നു. ഇന്ത്യ രണ്ടിന് 34 എന്ന നിലയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ സമയത്ത് സഞ്ജുവിന്റെ ഇന്നിംഗ്‌സാണ് ടീമിനെ രക്ഷിച്ചത്. റുതുരാജ് ഗെയ്കവാദിനൊപ്പം 71 ണ്‍സ് കൂട്ടിചേര്‍ക്കാന്‍ സഞ്ജുവിനായിരുന്നു. പിന്നീട് 13-ാം ഓവറില്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് സഞ്ജു മടങ്ങുന്നത്. ഐറിഷ് സ്പിന്നര്‍ക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ താരം ബൗള്‍ഡായി. ഒരു സിക്സും അഞ്ച് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.

അയര്‍ലന്‍ഡിന്റെ പേസര്‍ ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ 18 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതില്‍ തുടര്‍ച്ചയായി മൂന്ന് ഫോറും ഒരു സിക്‌സുമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഗുജാറാത്ത് ടൈറ്റന്‍സിന്റെ പ്രധാന പേസര്‍ കൂടിയാണ് ജോഷ്വാ. വീഡിയോ കാണാം...

അതേസമയം, 33 റണ്‍സിന്റെ വിജയമാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെടുക്കുകയും ചെയ്തു. ഒരു മത്സരം ഇനിയും അവശേഷിക്കുന്നുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 20 ഓവറില്‍ 185 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സഞ്ജുവിന് പുറമെ റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മലയാളി താരം ഉള്‍പ്പെട്ട കൂട്ടുകെട്ട് യുഎഇക്ക് പ്രതീക്ഷ നല്‍കി! പക്ഷേ, അട്ടിമറി നടന്നില്ല! കിവീസിന് ടി20 പരമ്പര

മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് കഴിഞ്ഞത്. 51 പന്തില്‍ 72 റണ്‍സെടുത്ത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും അയര്‍ലന്‍ഡ് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?
പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍