അയാന്‍ ഒഴികെ മറ്റാര്‍ക്കും യുഎഇ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മലയാളി താരം ബാസില്‍ ഹമീദ് (24) പുറത്താവാതെ നിന്നു. ആര്യന്‍ഷ് ശര്‍മ (16), മുഹമ്മദ് വസീം (8), വൃത്യ അരവിന്ദ് (12), ആസിഫ് ഖാന്‍ (11) അന്‍ഷ് ടാന്‍ഡോന്‍ (1) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.

ദുബായ്: യുഎഇക്കെതിരെ ടി20 പരമ്പര ന്യൂസിലന്‍ഡിന്. നിര്‍ണായക മത്സരത്തില്‍ ആതിഥേയരെ 32 റണ്‍സിനാണ് ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. വില്‍ യംഗ് (56), മാര്‍ക് ചാപ്മാന്‍ (51) എന്നിവരാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ യുഎഇക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടാന്‍ സാധിച്ചത്. 42 റണ്‍സെടുത്ത അയാന്‍ ഖാനാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. ബെന്‍ ലിസ്റ്റര്‍ മൂന്ന് വിക്കറ്റെടുത്തു. 

അയാന്‍ ഒഴികെ മറ്റാര്‍ക്കും യുഎഇ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മലയാളി താരം ബാസില്‍ ഹമീദ് (24) പുറത്താവാതെ നിന്നു. ആര്യന്‍ഷ് ശര്‍മ (16), മുഹമ്മദ് വസീം (8), വൃത്യ അരവിന്ദ് (12), ആസിഫ് ഖാന്‍ (11) അന്‍ഷ് ടാന്‍ഡോന്‍ (1) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. ഇവരെല്ലാം പോയതോടെ അഞ്ചിന് 53 എന്ന നിലയിലേക്ക് യുഎഇ വീണു. പിന്നീട് ബാസില്‍ - അയാന്‍ സഖ്യം കൂട്ടിചേര്‍ത്ത 68 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് യുഎഇയെ രക്ഷിച്ചത്. അയാന് പിന്നാലെ മുഹമ്മദ് ഫറാസൂദ്ദീനാണ് (0) പുറത്തായ മറ്റൊരു താരം. ജുനൈദ് സിദ്ദീഖ് (2) ബാസിലിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. അഞ്ച് ഓവറില്‍ കിവീസ് രണ്ടിന് 35 എന്ന നിലയിലേക്ക് വീണു. ചാഡ് ബൗസ് (9), ടീം സീഫെര്‍ട്ട് (13) എന്നിവരാണ് മടങ്ങിയത്. പിന്നാലെ യംഗ്-ചാപ്മാന്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. യംഗിനെ പുറത്താക്കി ഫറാസുദ്ദീന്‍ യുഎഇക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ചാപ്മാനും മടങ്ങി. ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റിന് (10) തിളങ്ങാനുമായില്ല. എന്നാല്‍ മിച്ചല്‍ സാന്റ്‌നര്‍ (20) സ്‌കോര്‍ 160 കടത്തി. രചിന്‍ രവീന്ദ്ര (0) സാന്റ്‌നര്‍ക്കൊപ്പം പുറത്താവാതെ നിന്നു. 

ബാല്‍ബിര്‍നി പൊരുതി, രക്ഷിക്കാനായില്ല! അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡ് 2-1ന് സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ യുഎഇ, കിവീസിനെ അട്ടിമറിച്ചിരുന്നു. വില്‍ യംഗാണ് മത്സരത്തിലെ താരം. ചാപ്മാന്‍ സീരീസിലെ താരമായി.