എന്താ ഓറ! സഞ്ജുവിനെ അനുസരിച്ച് സൂര്യയും ഹാര്‍ദിക്കും ഉള്‍പ്പെടുന്ന താരങ്ങള്‍; അടുത്ത നായകനെന്ന് സോഷ്യല്‍ മീഡിയ

Published : Mar 11, 2026, 08:24 PM IST
Sanju As Captain

Synopsis

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് പുതിയ നായകനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കിടെ, ഫൈനലില്‍ സഞ്ജു സാംസണ്‍ സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന വീഡിയോ വൈറലായി. 

മുംബൈ: സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും സെലക്റ്റര്‍മാര്‍ നേതൃമാറ്റത്തെ കുറിച്ച് ആലോചിച്ച് തുടങ്ങി. 2028 ഒളിംപിക്‌സ് വരെ തുടരാന്‍ സൂര്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന് 37 വയസാകും. അതുകൊണ്ട് മറ്റൊരാളെ നായകസ്ഥാനം ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നിലവില്‍ അധികം പേരുകളൊന്നും ബിസിസിഐക്ക് മുമ്പാകെയില്ല. ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിന്റെ നായകനായി വളര്‍ത്തിക്കൊണ്ടുവരാനുളള നീക്കം പാളിയതോടെ അടുത്ത നായകനാരാവുമെന്ന ആകാംക്ഷ ആരാധകര്‍ക്കുമുണ്ട്.

ഗില്ലിന് ഇനി ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുക എളുപ്പമായിരിക്കില്ല. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന ബിസിസിഐ നയം തല്‍ക്കാലം നടപ്പാക്കാനാവില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രിത് ബുംറയുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍. ടീം അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ പാണ്ഡ്യയുടെ ശൈലിയില്‍ ഗംഭീറിന് വലിയ മതിപ്പില്ല. ബുമ്രയുടെ പരിക്ക് പലപ്പോഴും തലവേദനയാണ്. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മുഹമ്മദ് കൈഫാണ് കഴിഞ്ഞ ദിവസം സഞ്ജുവിന്റെ പേര് ആദ്യമായി മുന്നോട്ടുവെച്ചത്. വരും ദിവസങ്ങളില്‍ ഇത് വലിയ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

ഇതിനിടെ സഞ്ജുവിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞതിന് ശേഷം ടീമംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന വീഡിയോ ആണിത്. ടീം ഫീല്‍ഡിംഗിന് ഇറങ്ങും മുമ്പ് കൂടി നിന്ന് പദ്ധതികള്‍ ആലോചിക്കുമ്പോല്‍ സഞ്ജു നേതൃത്വം ഏറ്റെടുക്കുന്നത്. സൂര്യകുമാനും ഹാര്‍ദിക് പാണ്ഡ്യയും ബുമ്രയുമെല്ലാം ഉള്ളപ്പോഴാണ് സഞ്ജു പദ്ധതികള്‍ പറുന്നത്. ടീമംഗങ്ങള്‍ മുഴുവന്‍ സഞ്ജു പറയുന്നത് അനുസരിക്കുന്നുമുണ്ട്. വീഡിയോക്ക് താഴെ 'സഞ്ജു അടുത്ത ക്യാപ്റ്റന്‍' എന്ന കമന്റുകളും വരുന്നു. വീഡിയോ കാണാം...

 

 

 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജു ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിന് മുന്‍തൂക്കവുമുണ്ട്. ടീം അംഗങ്ങള്‍ക്കിടിലെ സ്വീകാര്യതയിലും അവരെ പ്രചോദിപ്പിക്കുന്നതിലും മുന്നിലാണെന്നതും നിലവിലുള്ള വന്‍ ആരാധക പിന്തുണയും സഞ്ജുവിന് അനുകൂലഘടകങ്ങളാണ്. എന്നാല്‍ ലോകകപ്പില്‍ പുറത്തെടുത്ത സ്ഥിരത നിലനിര്‍ത്തുക എന്നതാകും സഞ്ജുവിന് മുന്നിലെ പ്രധാന വെല്ലുവിളി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി പുറത്തെടുക്കുന്ന പ്രകടനവും സഞ്ജുവിന്റെ കാര്യത്തില്‍ നിര്‍ണായകമാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ ആദ്യ മത്സരത്തില്‍ ആര്‍സിബി, ഹൈദരാബാദിനെതിരെ; സഞ്ജുവിന് ആദ്യം നേരിടേണ്ടത് രാജസ്ഥാന്‍ റോയല്‍സിനെ
'സഞ്ജുവിന് ഒരു ഗുണമുണ്ട്'; ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂര്യകുമാര്‍