
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. 172 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. യഷസ്വി ജെയ്‌സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ് ദുബെ നേടുന്നത്. രണ്ടാം ടി20യിലെ ഇന്നിംഗ്‌സില്‍ നാല് സിക്‌സും അഞ്ച് ഫോറുമുണ്ടായിരുന്നു. ദുബെ നേടിയ നാല് ഫോറില്‍ മൂന്നും അഫ്ഗാന്‍ സീനിയര്‍ സ്പിന്നര്‍ മുഹമ്മദ് നബിക്കെതിരെയായിരുന്നു. അതും തുടര്‍ച്ചയായി മൂന്ന് പന്തുകളില്‍. പത്താം ഓവറിലെ രണ്ട്, മൂന്ന്, നാല് പന്തുകളിലാണ് ദുബെ സിക്‌സുകള്‍ നേടിയത്. ഈ സിക്‌സുകള്‍ മത്സരത്തിലെ സവിശേഷതകളില്‍ ഒന്നായിരുന്നു.
സിക്‌സുകള്‍ കണ്ട് കണ്ണുത്തള്ളി നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി എന്നിവരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.