Latest Videos

മുഖം തിരിച്ച്, ടോസിനൊപ്പം വട്ടംകറങ്ങി ശ്രേയസ്! വെറൈറ്റിയെന്ന് ആരാധകര്‍; രസകരമായ വീഡിയോ കാണാം

By Web TeamFirst Published May 26, 2024, 7:37 PM IST
Highlights

ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസിന് ശേഷം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് പറഞ്ഞത് പന്തെറിയാന്‍ തന്നെയാണ് ആഗ്രഹിച്ചതെന്നാണ്.

ചെന്നൈ: ഐപിഎഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരബാദിനെതിരെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടമായിരുന്നു. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2016ല്‍ ഹൈദരബാദ് കിരീടം നേടിയപ്പോള്‍ ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യുകയാണുണ്ടായത്. 2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത കിരീടമുയര്‍ത്തിയത് സ്‌കോര്‍ പിന്തുടര്‍ ജയിച്ചാണ്.

ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസിന് ശേഷം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് പറഞ്ഞത് പന്തെറിയാന്‍ തന്നെയാണ് ആഗ്രഹിച്ചതെന്നാണ്. ടോസ് സമയത്ത് കോയിന്‍ ഉയര്‍ത്തിയിട്ടത് ശ്രേയസ് തന്നെയായിരുന്നു. ശ്രേയസിന്റെ ടോസിടലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോയിന്‍ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ശ്രേയസ് മുഖം തിരിക്കുകയും പിന്നീട് വട്ടം കറങ്ങുകയു ചെയ്തു. വ്യത്യസ്തമായ ഒരു രീതി. തമാശയോടെയാണ് ആരാധകര്‍ ഇതിനെ കണ്ടത്. രസകരമായ വീഡിയോ കാണാം... 

Shreyas Iyer twirls while flipping the coin. 😂👌pic.twitter.com/abtBPtjXAF

— Mufaddal Vohra (@mufaddal_vohra)

രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. അബ്ദുള്‍ സമദിന് പകരം ഷഹ്ബാസ് അഹമ്മദ് ടീമിലെത്തി. സമദ് ഇംപാക്റ്റ് സബ്ബായി കളിച്ചേക്കും. കൊല്‍ക്കത്ത മാറ്റമൊന്നും വരുത്തിയിട്ടില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഐഡന്‍ മര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി നടരാജന്‍.

click me!