സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ സുവര്‍ണാവസരം! ബെന്‍ സ്റ്റോക്‌സിന് സംഭവിച്ചത് വലിയ മണ്ടത്തരം

Published : Jul 31, 2023, 09:10 PM IST
സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ സുവര്‍ണാവസരം! ബെന്‍ സ്റ്റോക്‌സിന് സംഭവിച്ചത് വലിയ മണ്ടത്തരം

Synopsis

സ്മിത്തിനെ പുറത്താക്കാനുള്ള സ്ുവര്‍ണാവസരം ഇംഗ്ലണ്ടിനുണ്ടായിരുന്നു. മൊയീന്‍ അലിയുടെ പന്തില്‍ ലെഗ് സ്ലിപ്പില്‍ താരത്തെ ബെന്‍ സ്റ്റോക്‌സ് കൈയ്യിലൊതുക്കി.

ലണ്ടന്‍: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും വിജയപ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ. സ്റ്റീവന്‍ സ്മിത്ത് - ട്രാവിസ് ഹെഡ് സഖ്യത്തിലാണ് ഓസീസിന്റെ പ്രതീക്ഷ. ഡേവിഡ് വാര്‍ണര്‍ (60), ഉസ്മാന്‍ ഖവാജ (72), മര്‍നസ് ലബുഷെയ്ന്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു. ക്രിസ് വോക്‌സ് രണ്ടും മാര്‍്ക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

എന്നാല്‍ സ്മിത്തിനെ പുറത്താക്കാനുള്ള സ്ുവര്‍ണാവസരം ഇംഗ്ലണ്ടിനുണ്ടായിരുന്നു. മൊയീന്‍ അലിയുടെ പന്തില്‍ ലെഗ് സ്ലിപ്പില്‍ താരത്തെ ബെന്‍ സ്റ്റോക്‌സ് കൈയ്യിലൊതുക്കി. എന്നാല്‍ തകര്‍പ്പന്‍ ശ്രമത്തിന് ശേഷം അദ്ദേഹത്തിന് നിയന്ത്രിക്കാനായില്ല. അദ്ദേഹത്തിന്റെ കാലില്‍ തട്ടി കയ്യിലുണ്ടായിരുന്ന പന്ത് നിലത്ത് വീണു. അംപയര്‍ ഔട്ട് കൊടുത്തതുമില്ല. ഇംഗ്ലണ്ട് തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും തേര്‍ഡ് അംപയറും തീരുമാനം തിരുത്തിയില്ല. വീഡിയോ കാണാം...

ഓവലിലെ അവസാന ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തടിച്ചാണ് ഓസീസ് തുടങ്ങിയത്. ഓസീസിന് മുന്നില്‍ 384 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു ഇംഗ്ലണ്ട്. സാക്ക് ക്രൗലി(76 പന്തില്‍ 73), ബെന്‍ ഡക്കെറ്റ്(55 പന്തില്‍ 42), ബെന്‍ സ്റ്റോക്സ്(67 പന്തില്‍ 42), ജോ റൂട്ട്(106 പന്തില്‍ 91), ജോണി ബെയ്ര്‍‌സ്റ്റോ(103 പന്തില്‍ 78), മൊയീന്‍ അലി(38 പന്തില്‍ 29) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 81.5 ഓവറില്‍ 395 റണ്‍സ് നേടി. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ബൗളിംഗ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ് എട്ട് പന്തില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു. 

ഹാരി ബ്രൂക്ക്(7), ക്രിസ് വോക്സ്(1), മാര്‍ക്ക് വുഡ്(9), ജിമ്മി ആന്‍ഡേഴ്സണ്‍(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ആദ്യ ഇന്നിംഗ്സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന്റെ റണ്‍മല കയറ്റം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വീതവും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി. 

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 54.4 ഓവറില്‍ 283 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിയായി ഓസീസ് 103.1 ഓവറില്‍ 295 റണ്‍സുമായി 12 റണ്‍സിന്റെ ലീഡ് നേടുകയായിരുന്നു. 71 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 47 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും പൊരുതിയപ്പോള്‍ വാലറ്റത്ത് നായകന്‍ പാറ്റ് കമ്മിന്‍സ്(36), ടോഡ് മര്‍ഫി(34) എന്നിവരുടെ പ്രയത്‌നമാണ് ഓസീസിന് ലീഡൊരുക്കിയത്.

അയര്‍ലന്‍ഡ് പര്യടനം: ടീം ഇന്ത്യയെ ജസ്പ്രിത് ബുമ്ര നയിക്കും! സഞ്ജു പ്രധാന വിക്കറ്റ് കീപ്പര്‍; ടീം അറിയാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐസിസിക്ക് കനത്ത തിരിച്ചടി, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുമിച്ചെതിര്‍ത്തു; ചാമ്പ്യൻസ് ലീഗ് ടി20 തിരികെ വരില്ല
ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി