കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബുമ്ര അഴസാനമായി ഇന്ത്യന്‍ ജഴ്‌സി അണിയുന്നത്. ടി20 ലോകകപ്പും ഐപിഎല്ലും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ബുമ്രയ്ക്ക് കളിക്കാന്‍ കഴിഞ്ഞില്ല.
മുംബൈ: അയലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജസ്പ്രിത് ബുമ്ര നയിക്കും. റിതുരാജ് ഗെയ്കവാദാണ് വൈസ് ക്യാപ്റ്റന്‍. ദീര്‍ഘനാള്‍ അലട്ടിയിരുന്ന പരിക്കിന് ശേഷമാണ് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നത്. ഓഗസ്റ്റ് 18നാണ് പരമ്പര ആരംഭിക്കുന്നത്. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍ പ്രധാന കീപ്പറാവും. ബാക്അപ്പ് കീപ്പറായ ജിതേഷ് ശര്‍മയും ടീമിലെത്തി. ഇതാദ്യമായിട്ടല്ല, ബുമ്ര ഇന്ത്യയെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റില്‍ മുമ്പ് ഇന്ത്യയെ നയിക്കാന്‍ ബുമ്രയ്ക്കായിരുന്നു.
ഇന്ത്യന്‍ ടീം: ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ് (വൈസ് ക്യാപ്റ്റന്‍)ഷ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബുമ്ര അഴസാനമായി ഇന്ത്യന്‍ ജഴ്‌സി അണിയുന്നത്. ടി20 ലോകകപ്പും ഐപിഎല്ലും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ബുമ്രയ്ക്ക് കളിക്കാന്‍ കഴിഞ്ഞില്ല. പരിക്കിന്റെ പിടിയിലായിരുന്ന പ്രസിദ്ധ് കൃഷ്ണയും ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിംഗിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഗംഭീര പ്രകടനം പുറത്തെടുത്ത ശിവം ദുബെയും തിരിച്ചുവരവ് നടത്തി. യുവതാരങ്ങളായ ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ക്കും അവസരം ലഭിച്ചു. പ്രസിദ്ധിന് പുറമെ അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ് എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലെത്തി.
ആ ആറ് സിക്‌സുകള്‍ എന്നെ ഒരു യോദ്ധാവാക്കിയെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്; ആശംസകളുമായി യുവരാജ് സിംഗ്
സീനിയര്‍ താരങ്ങളാരും ടീമിലില്ല. നേരത്തെ, സൂര്യകുമാര്‍ യാദവ് നയിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും വിശ്രമം നല്‍കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കി. പരിക്കില്‍ നിന്ന് മോചിതരാകുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരേയും പരിഗണിച്ചില്ല. ആദ്യ ടി20 18നാണ്. രണ്ടാം മത്സരം 20നും മൂന്നാം ടി20 23നും നടക്കും.

