ധനശ്രീ വര്‍മ സ്വന്തം വീട്ടിലേക്ക് പോകുന്നു, 'സന്തോഷം' പങ്കുവച്ച് യൂസ്‌വേന്ദ്ര ചാഹല്‍- വൈറല്‍ വീഡിയോ കാണാം

Published : Aug 24, 2022, 02:48 PM IST
ധനശ്രീ വര്‍മ സ്വന്തം വീട്ടിലേക്ക് പോകുന്നു, 'സന്തോഷം' പങ്കുവച്ച് യൂസ്‌വേന്ദ്ര ചാഹല്‍- വൈറല്‍ വീഡിയോ കാണാം

Synopsis

പിന്നാലെ ധനശ്രീ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. ഇരുവരേയും ഒരുമിച്ച് കണ്ടപ്പോള്‍ ആരാകര്‍ക്കും സന്തോഷം.

ദില്ലി: ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മയും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുവരും പിരിയാന്‍ പോകുന്നുവെന്നുള്ളതായിരുന്നു വാര്‍ത്ത. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് പേരിനൊപ്പമുള്ള ചാഹലിന്റെ പേര് ധനശ്രീ ഇന്ന് നീക്കിയതാണ് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി പിരിയുകയാണെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ പുതിയ ജീവിതം ആരംഭിക്കുന്നുവെന്ന യുസ്വേന്ദ്ര ചാഹലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കൂടി വന്നതോടെ ആരാധകര്‍ അക്കാര്യം ഉറപ്പിച്ചു. എന്നാല്‍ ഇതിനെതിരെ ചാഹല്‍ തന്നെ രംഗത്തെത്തി. ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നായിരുന്നു ചാഹല്‍ പറഞ്ഞത്. 

പിന്നാലെ ധനശ്രീ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. ഇരുവരേയും ഒരുമിച്ച് കണ്ടപ്പോള്‍ ആരാകര്‍ക്കും സന്തോഷം. ഇതുവരെ 2,00,000ത്തിലേറെ ആളുകള്‍ ഇതുവരെ വീഡിയോയ്ക്ക് റിയാക്റ്റ് ചെയ്തിട്ടുണ്ട് 1000ലേറെ കമന്റുകളും വീഡിയോയ്ക്ക് വന്നു. വീഡിയോ കാണാം... 

ഏഷ്യാകപ്പിനുള്ള ഒരുക്കത്തിലാണ് ചാഹല്‍. ഇതിനിടെയാണ് ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുണ്ടെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചത് ചാഹല്‍ തന്നെ രംഗത്തെത്തി. ആരാധകരോട് വിനീതമായൊരു അപേക്ഷയുണ്ട്, ഞാനും ധനശ്രീയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. ദയവു ചെയ്ത് അത് അവസാനിപ്പിക്കു. എല്ലാവരോടും സ്‌നേഹം എന്നായിരുന്നു ചാഹലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ഷഹീന്‍ അഫ്രീദിയുടെ അസാന്നിധ്യം പാകിസ്ഥാന് കനത്ത തിരിച്ചടി; കാരണം വ്യക്തമാക്കി വസീം അക്രം

2020ലാണ് യുട്യൂബര്‍ കൂടിയായ ധനശ്രീയും ചാഹലും തമ്മില്‍ വിവാഹിതരായത്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം വീഡിയോകളും റീലുകളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പവും ഐപിഎല്‍ താരങ്ങള്‍ക്കൊപ്പവുമെല്ലാം പതിവായി റീലുകള്‍ ചെയ്ത് ഇരുവരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയരാണ്.

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്