
ചെന്നൈ: തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഡിവിഷന്‍ 1 മത്സരത്തിനിടെ അംപയറോട് കയര്‍ത്ത് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ബാബ അപരാജിത്. 2012 അണ്ടര്‍ 19 ലോകകപ്പ് ജേതാവ് കൂടിയായ അപരാജിത് ജോളി റോവേഴ്‌സ് ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. യംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബിനെതിരെയായ മത്സരത്തില്‍ 62 പന്തില്‍ 34 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സംഭവം.
18-ാം ഓവറില്‍ എതിര്‍താരത്തിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതില്‍ പാഡില്‍ തട്ടി. ഉയര്‍ന്ന പന്ത് ഷോര്‍ട്ട് ലീഗ് ഫീല്‍ഡര്‍ കയ്യിലൊതുക്കുകയും ചെയ്തു. എതിര്‍താരങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. ക്രീസ് വിടാന്‍ വിസമ്മതിച്ച അപരാജിത് അംപയറോട് തട്ടികയറി. അഞ്ച് മിനിറ്റോളം ചൂടേറിയ സംസാരം.
എതിര്‍ടീമിലെ ഒരു താരത്തോടും അപരാജിത് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു. അംപയറുടെ തീരുമാനം തെറ്റാണെന്ന് കമന്റേറ്റര്‍മാരും വ്യക്തമാക്കുന്നുണ്ടായിരുന്നു. പന്ത് ബാറ്റില്‍ സ്പര്‍ശിച്ചില്ലെന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമാവും. മാത്രമല്ല, ഫീല്‍ഡര്‍ പന്ത് കയ്യിലൊതുക്കും മുമ്പ് നിലത്ത് പിച്ച് ചെയ്തിരുന്നെന്ന് വീഡിയോയ്ക്ക് താഴെ കമന്റുകളും വരുന്നു. വീഡിയോ കാണാം...
ആഭ്യന്തര ക്രിക്കറ്റിറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് അപരാജിത്. 250ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളു താരം 10,000 റണ്‍സും നേടിയിട്ടുണ്ട്. 2012 ഓസ്‌ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജയിക്കുമ്പോള്‍ അപരാജിത് ടീമിന്റെ ഭാഗമായിരുന്നു. 29 വയസുകാരനായ താരം ഒരു ഐപിഎല്‍ മത്സരം പോലും കളിച്ചിട്ടില്ല. 2013 മുതല്‍ 2015 വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്നു അപാരിജിത്. 2016 - 2017 സീസണുകളില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയും അപരാജിത് കളിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!