കണ്ണുംപൂട്ടി വിമര്‍ശിക്കാന്‍ വരട്ടെ, വിജയ സിക്സിന് മുമ്പ് തിലക് വര്‍മയോട് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്-വീഡിയോ

Published : Aug 10, 2023, 11:14 AM IST
കണ്ണുംപൂട്ടി വിമര്‍ശിക്കാന്‍ വരട്ടെ, വിജയ സിക്സിന് മുമ്പ് തിലക് വര്‍മയോട് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്-വീഡിയോ

Synopsis

ഈ സമയം തിലക് വര്‍മ 32 പന്തില്‍ 44 റണ്‍സിലായിരുന്നു ക്രീസില്‍ നിന്നിരുന്നത്. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടതാകട്ടെ 23 പന്തില്‍ 12 റണ്‍സും. അല്‍സാരി ജോസഫിന്‍റെ അടുത്ത ഓവറില്‍ പക്ഷെ പന്ത് ടൈം ചെയ്യാന്‍ തിലകിനായില്ല.

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ യുവതാരം തിലക് വര്‍മക്ക് അര്‍ധസെഞ്ചുറി തികക്കാനുള്ള അവസരം നിഷേധിച്ച് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സിക്സ് അടിച്ച് കളി ജയിപ്പിച്ചതിനെക്കുറിച്ച് വിമര്‍ശനങ്ങളാണെങ്ങും. ധോണി ശൈലിയില്‍ സിക്സ് അടിച്ച് കളി ജയിപ്പിച്ച ഹാര്‍ദ്ദിക്കിനെ അഭിനന്ദിക്കുന്നതിന് പകരം 49 റണ്‍സുമായി പുറത്താകാതെ നിന്ന തിലകിനെ ഫിഫ്റ്റി അടിക്കാന്‍ അനുവദിക്കാത്ത ഹാര്‍ദ്ദിക്കിന്‍റെ സ്വാര്‍ത്ഥതയെ മുന്‍ താരം ആകാശ് ചോപ്ര പോലും വിമര്‍ശിക്കുകയും ചെയ്തിരുന്നു. നെറ്റ് റണ്‍ റേറ്റിന്‍റെ സമ്മര്‍ദ്ദമൊന്നും ഇല്ലാതിരിക്കെ ഹാര്‍ദ്ദിക് ആ സിക്സ് അടിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ആകാശ് ചോപ്ര വിമര്‍ശിച്ചിരുന്നു.

എന്നാല്‍ വിജയ സിക്സ് പറത്തുന്നതിന് തൊട്ടു മുമ്പുള്ള ഓവര്‍ പൂര്‍ത്തിയായ ഇടവേളയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തിലക് വര്‍മയോട് സംസാരിക്കുന്നതിന്‍റെ വീഡിയോയും സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അവസാനം വരെ ക്രീസില്‍ നില്‍ക്കണമെന്നും കളി ഫിനിഷ് ചെയ്യണമെന്നും ഹാര്‍ദ്ദിക് തിലകിനോട് പറഞ്ഞു. നീ ക്രീസില്‍ നിന്ന് കളി ഫിനിഷ് ചെയ്യു. നീ കൂടുതല്‍ പന്തുകള്‍ നേരിടുന്നത് കളിയില്‍ വലിയ വ്യത്യാസം ഉണ്ടാക്കും. എന്നായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ വാക്കുകള്‍.

കോലിക്കും രോഹിത്തിനും പരിശോധനയില്ല, ഈ വര്‍ഷം കൂടുതല്‍ തവണ ഉത്തേജക പരിശോധനക്ക് വിധേയനായത് ഈ ഇന്ത്യന്‍ താരം

ഈ സമയം തിലക് വര്‍മ 32 പന്തില്‍ 44 റണ്‍സിലായിരുന്നു ക്രീസില്‍ നിന്നിരുന്നത്. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടതാകട്ടെ 23 പന്തില്‍ 12 റണ്‍സും. അല്‍സാരി ജോസഫിന്‍റെ അടുത്ത ഓവറില്‍ പക്ഷെ പന്ത് ടൈം ചെയ്യാന്‍ തിലകിനായില്ല. ഷോര്‍ട്ട് ബോള്‍ കണക്ട് ചെയ്യാനാവാതിരുന്ന തിലകിനെ അല്‍സാരി ജോസഫ് പിന്നീട് യോര്‍ക്കറും സ്ലോ ബോളുകളും കൊണ്ട് കെട്ടിയിട്ടു. ഒരു ഡബിളും ഒരു സിംഗിളും മാത്രമാണ് ആ ഓവറില്‍ തിലകിന് നേടാനായത്. റൊവ്മാന്‍ പവല്‍ എറിഞ്ഞ പതിനെട്ടാം ഓവറിലും പന്ത് ടൈം ചെയ്യുന്നതില്‍ തിലക് പരാജയപ്പെട്ടു.

സ്ലോ ബോളുകളാണ് പവല്‍ കൂടുതലായി എറിഞ്ഞത്. ഇന്നിംഗ്സിന്‍റെ അവസാനം തിലക് പന്ത് ടൈം ചെയ്യുന്നതിന് കഷ്പ്പെടുന്നതു കണ്ടാണ് സ്ലോട്ടില്‍ കിട്ടിയ പന്ത് ഹാര്‍ദ്ദിക് പൊടുന്നനെ സിക്സിന് പറത്തിയത്. എങ്കിലും രണ്ടോവര്‍ ബാക്കിയിരിക്കെ ആ പന്തില്‍ സിക്സ് അടിച്ചില്ലെങ്കിലും ഇന്ത്യ കളി തോല്‍ക്കില്ലെന്നും തിലകിന് ഫിഫ്റ്റി അടിക്കാന്‍ അവസരം നല്‍കാമായിരുന്നുവെന്നുമുള്ള വാദം ഇപ്പോഴും ശക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍
അലക്സ് ക്യാരിക്ക് സെഞ്ചുറി, ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്