എന്തൊരു ലാളിത്യം, ഭൂമിയോളം താഴ്ന്ന് ധോണി! ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ട്വീറ്റ് ഏറ്റെടുത്ത് ഫാന്‍സ്- വീഡിയോ

By Web TeamFirst Published Mar 28, 2023, 11:22 AM IST
Highlights

നാല് കിരീടം. അഞ്ച് തവണ റണ്ണറപ്പുകള്‍. കളിച്ച പതിമൂന്നില്‍ 11 സീസണിലും പ്ലേ ഓഫില്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരിതയാര്‍ന്ന ടീമാണ്  ചെന്നൈ സൂപ്പര്‍കിംഗ്‌സ്. മഞ്ഞപ്പടയെ മുന്നില്‍ നിന്ന് നയിക്കുന്നതാവട്ടെ ആരാധകര്‍ 'തല'യെന്ന്  സ്‌നേഹത്തോടെ വിളിക്കുന്ന എം എസ് ധോണിയും.

ചെന്നൈ: അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ ഐപിഎല്ലിനെത്തുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണെന്ന് ഏറക്കുറെ ഉറപ്പായതിനാല്‍ താരത്തിന് കിരീടത്തോടെ യാത്ര അയപ്പ് നല്‍കാനായിരിക്കും മഞ്ഞപ്പട ഇറങ്ങുക. നാല് കിരീടം. അഞ്ച് തവണ റണ്ണറപ്പുകള്‍. കളിച്ച പതിമൂന്നില്‍ 11 സീസണിലും പ്ലേ ഓഫില്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരിതയാര്‍ന്ന ടീമാണ്  ചെന്നൈ സൂപ്പര്‍കിംഗ്‌സ്. മഞ്ഞപ്പടയെ മുന്നില്‍ നിന്ന് നയിക്കുന്നതാവട്ടെ ആരാധകര്‍ 'തല'യെന്ന്  സ്‌നേഹത്തോടെ വിളിക്കുന്ന എം എസ് ധോണിയും.

ധോണിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഐപിഎല്ലിനൊരുങ്ങുന്ന ചെന്നൈ ചെക്ക്‌പോക്ക് സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ വൃത്തിയാക്കുന്ന ജോലി ചെയ്യാന്‍ ധോണിയുമുണ്ടായിരുന്നു. ഇരിപ്പിടങ്ങള്‍ക്ക് മഞ്ഞ നിറത്തിലുള്ള പെയ്ന്റടിക്കുകയാണ് ധോണി. വീഡിയോ കണ്ട പലരും പറയുന്നത് ധോണി ഇത്രയധികം സിംപിളായ മനുഷ്യാനാണെന്നാണ്. സിഎസ്‌കെ പങ്കുവച്ച വീഡിയോ കാണാം...

“𝑫𝒆𝒇𝒊𝒏𝒊𝒕𝒆𝒍𝒚 𝒍𝒐𝒐𝒌𝒊𝒏𝒈 𝒀𝒆𝒍𝒍𝒐𝒗𝒆”
Anbuden Awaiting for April 3🦁💛 pic.twitter.com/eKp2IzGHfm

— Chennai Super Kings (@ChennaiIPL)

ഇന്ത്യന്‍ ക്രിക്കറ്റിലും ഐപിഎല്ലിലും ഇതിഹാസം തീര്‍ത്ത ധോണിയുടെ അവസാന ടൂര്‍ണമെന്റായിരിക്കും ഇത്. ചെന്നൈയിലെ കാണികള്‍ക്ക് മുന്നില്‍ കളിച്ച് പാഡഴിക്കുമെന്നായിരുന്നു ധോണിയുടെ പ്രഖ്യാപനം. കിരീടനേട്ടത്തോടെ ധോണിയ്ക്ക് യാത്രയപ്പ് നല്‍കാനായിരിക്കും മഞ്ഞപ്പടയുടെ ലക്ഷ്യം. പതിവ് പോലെ മികച്ച ടീം തന്നെയാണ് ചെന്നൈയുടെ കരുത്ത്. ബാറ്റിംഗില്‍ തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായി ഋതുരാജ് ഗെയ്ക്‌വാദും, ഡെവണ്‍ കോണ്‍വെയും. പോരെങ്കില്‍ അജിന്‍ക്യ രഹാനെയും. പിന്നാലെ മൊയിന്‍ അലി, അമ്പാട്ടി റായിഡു, എംഎസ് ധോണി.

ലോകത്തെ ഏത് ടീമുംകൊതിക്കുന്ന രണ്ട് കിടിലന്‍ ഓള്‍ റൗണ്ടര്‍മാരുണ്ട് ചൈന്നൈക്ക്. ബെന്‍ സ്റ്റോക്‌സും രവീന്ദ്ര ജഡേജയും. ഇംഗ്ലണ്ടിനെ ലോക കിരീടത്തിലേക്ക് നയിച്ച സ്റ്റോക്‌സ് ആയിരിക്കും ചെന്നൈയുടെയും എക്‌സ് ഫാക്ടര്‍. ശിവം ദുബൈയും, ദീപക് ചഹാറും, ഡ്വയന്‍ പ്രിട്ടോറിയസും ഒക്കെ ചേരുന്‌പോള്‍ ടീം സുസജ്ജം. രഹാനെ കൂടി ടീമിലെത്തിയത് ബാറ്റിംഗ് ശക്തി കൂട്ടും. അതേസമയം മികച്ച പേസര്‍മാരില്ലാത്തതാണ് ടീമിന്റെ പ്രധാന പോരായ്മ. കഴിഞ്ഞ സീസണില്‍ വെറും നാല് ജയവുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ഇത്തവണ തല മാജിക്കില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

രാഹുലിന്‍റെ ലഖ്നൗ ഇത്തവണ പ്ലേ ഓഫിലെത്തില്ല, വമ്പന്‍ പ്രവചനവുമായി ഓസീസ് താരം

click me!