'ക്രിസ്റ്റ്യനല്‍ മെസി'- മെസിയും ക്രിസ്റ്റ്യാനോയും കൂടികലര്‍ന്നതാണ് ബാബര്‍ അസം; ഷദാബ് ഖാന്റെ വീഡിയോ വൈറല്‍

Published : Aug 21, 2022, 01:21 PM IST
'ക്രിസ്റ്റ്യനല്‍ മെസി'- മെസിയും ക്രിസ്റ്റ്യാനോയും കൂടികലര്‍ന്നതാണ് ബാബര്‍ അസം; ഷദാബ് ഖാന്റെ വീഡിയോ വൈറല്‍

Synopsis

അയാക്‌സ് സിഇഒയും മുന്‍ മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പറുമായ എഡ്വിന്‍ വാന്‍ ഡര്‍ സെറുമായി പാക് താരങ്ങള്‍ സംസാരിച്ചു. താരങ്ങളെ പരിചയപ്പെടുന്നതിനിടെയുണ്ടായ ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആംസ്റ്റര്‍ഡാം: ഏഷ്യാ കപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് പര്യടനത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അപ്രസക്തമായ മൂന്നാം ഏകദിനം ഇന്ന് നടക്കും. ഇതിനിടെ പാക് ടീം ആംസറ്റര്‍ഡാമില്‍ നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ചാംപ്യന്മാരായ അയാക്‌സിന്റെ ഫുട്‌ബോള്‍ അക്കാദമി സന്ദര്‍ശിച്ചിരുന്നു.

അയാക്‌സ് സിഇഒയും മുന്‍ മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പറുമായ എഡ്വിന്‍ വാന്‍ ഡര്‍ സെറുമായി പാക് താരങ്ങള്‍ സംസാരിച്ചു. താരങ്ങളെ പരിചയപ്പെടുന്നതിനിടെയുണ്ടായ ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാനാണ് താരങ്ങളെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ബാബറിനെ പരിചയപ്പെടുത്തുമ്പോള്‍ 'ക്രിസ്റ്റിയനല്‍ മെസി' എന്നാണ് ഷദാബ് വിശേഷിപ്പിച്ചത്. ലിയോണല്‍ മെസിയുടേയും ക്രിസ്റ്റിയാനോയുടേയും മിശ്രിത രൂപമാണ് ബാബറെന്ന്, ഷദാബ് വിവരിച്ചുകൊടുക്കുന്നുണ്ട്. വാന്‍ ഡര്‍ സര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിയോടെയാണ് ഷദാബിന്റെ വാക്കുകള്‍ വരവേറ്റത്. രസകരമായ വീഡിയോ കാണാം...

അയാക്‌സ് സൂപ്പര്‍ താരം ഡസന്‍ ടാഡിക് പാക് താരങ്ങള്‍ ഒപ്പിട്ട ക്രിക്കറ്റ് ടീം ജേഴ്‌സി ബാബറില്‍ നിന്ന് സ്വന്തമാക്കി. അയാക്‌സ് താരങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ടീം ജേഴ്‌സി ബാബറും കയ്യോടെ വാങ്ങി. പാക് ടീം മാനേജര്‍ മന്‍സൂര്‍ റാണയും, വാന്‍ ഡെര്‍ സറും ജേഴ്‌സി പരസ്പരം കൈമാറുകയുണ്ടായി. ചിത്രങ്ങള്‍ അയാക്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റല്‍ അക്കൗണ്ടില്‍ പങ്കുവച്ചു. 

നെതര്‍ലന്‍ഡ്‌സ് പര്യടനത്തിന് ശേഷം പാകിസ്ഥാന്‍ ഏഷ്യാകപ്പിനായി യുഎഇയിലേക്ക് പറക്കും. 28ന് ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.
 

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്