'ഇതിലും മോശമായി ഇനി പുറത്താകാനാവില്ലെന്ന്' കാര്‍ത്തിക്; അസാധാരണ പുറത്താകലില്‍ നിരാശയോടെ വിരാട് കോലി-വീഡിയോ

Published : Feb 10, 2023, 01:44 PM IST
'ഇതിലും മോശമായി ഇനി പുറത്താകാനാവില്ലെന്ന്' കാര്‍ത്തിക്; അസാധാരണ പുറത്താകലില്‍ നിരാശയോടെ വിരാട് കോലി-വീഡിയോ

Synopsis

പുറത്താവാന്‍ സാധ്യത കുറഞ്ഞൊരു പന്തില്‍ ഔട്ടാവേണ്ടി വന്നത് കോലിയെയും നിരാശപ്പെടുത്തി. ആദ്യ റണ്ണെടുക്കാന്‍ എട്ട് പന്തുകള്‍ നേരിട്ടെങ്കിലും മര്‍ഫിക്കെതിരെ ബൗണ്ടറിയടിച്ചായിരുന്നു കോലി തുടങ്ങിയത്.

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 12 റണ്‍സെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി വിരാട് കോലി. നാഗ്പൂര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ലഞ്ചിന് ശേഷം അരങ്ങേറക്കാരന്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്ത് കോലിയുടെ ബാറ്റിലും പാഡിലും ഉരസിയത് ക്യാരി വിക്കറ്റിന് പിന്നില്‍ ആസാമാന്യ മികവോടെ കൈയിലൊതുക്കുകയായിരുന്നു.

പുറത്താവാന്‍ സാധ്യത കുറഞ്ഞൊരു പന്തില്‍ ഔട്ടാവേണ്ടി വന്നത് കോലിയെയും നിരാശപ്പെടുത്തി. ആദ്യ റണ്ണെടുക്കാന്‍ എട്ട് പന്തുകള്‍ നേരിട്ടെങ്കിലും മര്‍ഫിക്കെതിരെ ബൗണ്ടറിയടിച്ചായിരുന്നു കോലി തുടങ്ങിയത്. പിന്നീട് ഒരു ബൗണ്ടറി കൂടി നേടി നല്ല ടച്ചിലാണെന്ന് തോന്നിച്ചശേഷമായിരുന്നു കോലിയുടെ പുറത്താകല്‍. ഏറ്റവും മോശം രീതിയിലുള്ള പുറത്താകല്‍ എന്നാണ് കോലിയുടെ ഔട്ടിനെ കമന്‍ററി ബോക്സിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക് വിശേഷിപ്പിച്ചത്. ഔട്ടാവാന്‍ നിരവധി വഴികളുണ്ടെന്നും പക്ഷെ ഇത് അതിലേറ്റവും മോശമായ രീതിലായിപ്പോയെന്നും കാര്‍ത്തിക് പറഞ്ഞു.

അവരെകൊണ്ടൊന്നും പറ്റൂല! കോലിക്കും ധോണിക്കും കഴിയാത്ത റെക്കോര്‍ഡ് സ്വന്തം പേരിലാക്കി രോഹിത് ശര്‍മ

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലി സെഞ്ചുറി നേടിയിട്ട് 1174 ദിവസും 37 ഇന്നിംസും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഏകദിനത്തിലും ടി20യിലും സെഞ്ചുറി അടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയ കോലി ഓസീസിനെതിരെ സെഞ്ചുറി നേടി ടെസ്റ്റിലെ സെഞ്ചുറി വരള്‍ച്ചക്കും അവസാനം കുറിക്കുമെന്ന ആരാധകരുടെ പ്രതീക്ഷയാണ് നാഗ്പൂരില്‍ പൊലിഞ്ഞത്.  കോലിക്ക് പുറമെ ചേതേശ്വര്‍ പൂജാരയും സൂര്യകുമാര്ഡ യാദവും നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തില്‍ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. 171 പന്തിലാണ് രോഹിത് ടെസ്റ്റിലെ ഒമ്പതാമത്തെയും ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെയും സെഞ്ചുറി നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍