26 പന്തില്‍ 80*, മുഹമ്മദ് ആമിറിനെപ്പോലും നിലം തൊടാതെ പറത്തി യൂസഫ് പത്താന്‍-വീഡിയോ

Published : Jul 29, 2023, 07:57 AM ISTUpdated : Jul 29, 2023, 08:05 AM IST
26 പന്തില്‍ 80*, മുഹമ്മദ് ആമിറിനെപ്പോലും നിലം തൊടാതെ പറത്തി യൂസഫ് പത്താന്‍-വീഡിയോ

Synopsis

ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഡര്‍ബന്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഡര്‍ബന്‍ ടീം 10 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചു. 14 പന്തില്‍ 39 റണ്‍സടിച്ച ആന്ദ്രെ ഫ്ലെച്ചറാണ് ടോപ് സ്കോറര്‍. പാക് താരം ആസിഫ് അലി 12 പന്തില്‍ 32 റണ്‍സടിച്ചു.

ഹരാരെ: സിം ആഫ്രോ ടി10 ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗുമായി മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്‍. മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിറിന്‍റെ ഒരോവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തിയ പത്താന്‍ ഡര്‍ബന്‍ ക്യുലാന്‍ഡേഴ്സിനെതിരെ ജൊഹ്ഹനാസ്ബര്‍ഗ് ബഫല്ലോസിന് അവിശ്വസനീയ വിജയം സമ്മാനിച്ച് ഫൈനലിലേക്ക് നയിച്ചു. 26 പന്തില്‍ 80 റണ്‍സെടുത്ത യൂസഫ് പത്താന്‍റെ ബാറ്റിംഗ് മികവിലാണ് ആദ്യ ക്വാളിഫയറില്‍ ഡര്‍ബന്‍ ക്യുലാന്‍ഡേഴ്സിനെതിരെ ജൊഹ്നാസ്ബര്‍ഗ് ബഫല്ലോസ് വിജയം പിടിച്ചെടുത്തത്.

ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഡര്‍ബന്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഡര്‍ബന്‍ ടീം 10 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചു. 14 പന്തില്‍ 39 റണ്‍സടിച്ച ആന്ദ്രെ ഫ്ലെച്ചറാണ് ടോപ് സ്കോറര്‍. പാക് താരം ആസിഫ് അലി 12 പന്തില്‍ 32 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഹഫീസും(8 പന്തില്‍ 17), ടോം ബാന്‍റണും(4), വില്‍ സമീദും(16) തുടക്കത്തിലെ മടങ്ങിയതോടെ ജോഹ്നാസ്ബര്‍ഗ് സമ്മര്‍ദ്ദത്തിലായി. എന്നാല്‍ നാലാം നമ്പറിലെത്തിയ യൂസഫ് പത്താന്‍ നാലു ഫോറും ഒമ്പത് സിക്സും പറത്തി 307.69 പ്രഹരശേഷിയില്‍ റണ്ണടിച്ചതോടെ ജോഹ്നാസ്ബര്‍ഗ് അവിശ്വസനീയ വിജയത്തിലെത്തി. ഇതിനിടെ രവി ബൊപാര(1) മടങ്ങിയെങ്കിലും മുഷ്ഫീഖുര്‍ റഹീം(14) വിജയത്തില്‍ യൂസഫിന് കൂട്ടായി.

ആഷസ്: വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്തിന്‍റെ പോരാട്ടം, ഇംഗ്ലണ്ടിനെതിരെ ഓസീസിന് ലീഡ്

ഏഴോവറില്‍ 77 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നു ജോഹ്നാസ്ബര്‍ഗ് ടീം. എട്ടാം ഓവര്‍ എറിയാനെത്തിയ മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിറിനെ യൂസഫ് പത്താന്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 25 റണ്‍സടിച്ചതോടെയാണ് ജോഹ്നാസാബര്‍ഗിന് പ്രതീക്ഷയായയത്.ബ്രാഡ് ഇവാന്‍സ് എറിഞ്ഞ ഒമ്പതാം ഓവറിലും പത്താന്‍ 19 റണ്‍സടിച്ചു. ചതാര എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ജോഹ്നാസ്ബര്‍ഗിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മുഷ്ഫീഖുര്‍ ലെഗ് ബൈയിലൂടെ പത്താന് സ്ട്രൈക്ക് കൈമാറി. എന്നല്‍ പിന്നീടുള്ള നാലു പന്തില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തി പത്താന്‍ ടീമിനെ ഫൈനലിലേക്ക് നയിച്ചു. തോറ്റെങ്കിലും ക്യുലാന്‍ഡേഴ്സ് രണ്ടാം ക്വാളിഫയറില്‍ ഹരാരെ ഹറിക്കേന്‍സിനെ തകര്‍ത്ത് ഫൈനലിലെത്തി.

 

PREV
Read more Articles on
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല