60 വര്‍ഷം, 20 ലക്ഷം മത്സരങ്ങള്‍, 7000 വിക്കറ്റുകള്‍; വിരമിക്കല്‍ പ്രഖ്യാപിച്ച് 'സെസ്'

Published : Aug 28, 2019, 09:55 PM IST
60 വര്‍ഷം, 20 ലക്ഷം മത്സരങ്ങള്‍, 7000 വിക്കറ്റുകള്‍; വിരമിക്കല്‍ പ്രഖ്യാപിച്ച് 'സെസ്'

Synopsis

വിവിയൻ റിച്ചാർഡ്സ്, ജോയൽ ഗാർണർ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ കാലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന താരമാണ് 85ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.   

ഇംഗ്ലണ്ട്: അറുപത് വര്‍ഷം നീണ്ട കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് പേസ് ബോളർ സെസിൽ റൈറ്റ്. വിവിയൻ റിച്ചാർഡ്സ്, ജോയൽ ഗാർണർ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ കാലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന താരമാണ് 85ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 

സെസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സെസില്‍ റൈറ്റിന്‍റെ ക്രിക്കറ്റ് കരിയര്‍ ഒരു കഥപോലെ തോന്നിക്കുന്നതാണ്. കരിയറില്‍ ഇതുവരെയായി 20 ലക്ഷത്തോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നാണ് സെസ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 7000വിക്കറ്റുകളാണ് സുദീര്‍ഘമായ കരിയറില്‍ സെസ് സ്വന്തമാക്കിയത്. 

ബാർബഡോസിനെതിരെ ജമൈയ്ക്കായി കളിച്ചുകൊണ്ടാണ് സെസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത്. 1959ല്‍ ഇംഗ്ലണ്ടിലേക്ക് താമസം മാറിയ താരം ജീവിത സാഹചര്യങ്ങള്‍ മോശമായിട്ടും ക്രിക്കറ്റ് കളി ഉപേക്ഷിച്ചില്ല.മൂന്ന് വര്‍ഷത്തേക്ക് ഇംഗ്ലണ്ടിലെത്തിയ സെസില്‍ അവിടെ തുടരുകയായിരുന്നു. മുന്‍നിര ലീഗുകളില്‍ സജീവമായിരുന്ന സെസ് പ്രായം കൂടുന്നതനുസരിച്ച് താഴ്ന്ന ലീഗുകളിലേക്ക് ചുവടുമാറ്റി.

പെന്നി ക്രിക്കറ്റ് ലീഗിലെ അപ്പർമിൽ ക്രിക്കറ്റ് ക്ലബ്ബിന്‍റെ ഭാഗമായിരിക്കെയാണ് വിരമിക്കല്‍. സെപ്റ്റംബർ ഏഴിനു നടക്കുന്ന ഈ മൽസരത്തിനുശേഷം സെസിന് ഏറ്റവും അനുയോജ്യമായ യാത്രയയപ്പ് നൽകുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തിന് ആദ്യ തോല്‍വി, ഛത്തീസ്ഗഢിന്‍റെ ജയം 6 വിക്കറ്റിന്
വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്, 84 പന്തില്‍ 162*, വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം