മിന്നിതിളങ്ങി മില്ലറും മഗാലയും! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍

Published : Mar 25, 2023, 08:40 PM ISTUpdated : Mar 25, 2023, 08:43 PM IST
മിന്നിതിളങ്ങി മില്ലറും മഗാലയും! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍

Synopsis

ആദ്യ നാല് ഓവറുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് (0) അകെയ്ല്‍ ഹൊസൈനിന്റെ പന്തില്‍ മടങ്ങി.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് 132 റണ്‍സ് വിജയലക്ഷ്യം. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. 22 പന്തില്‍ 48 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക നഷ്ടമായി. ഒഡെയ്ന്‍ സ്മിത്ത്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ നാല് ഓവറുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് (0) അകെയ്ല്‍ ഹൊസൈനിന്റെ പന്തില്‍ മടങ്ങി. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ റിലെ റൂസ്സോയും (7) പവലിയനില്‍ തിരിച്ചെത്തി. ടി20 ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ എയ്ഡന്‍ മാര്‍ക്രവും (14) നിരാശപ്പെടുത്തി. അഞ്ചാമനായി ക്രീസിലെത്തിയ മില്ലറാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ഇതിനിടെ റീസ ഹെന്‍ഡ്രികസ് (12 പന്തില്‍ 21), ഹെന്റിച്ച് ക്ലാസന്‍ (1), വെയ്ന്‍ പാര്‍നെല്‍ (4) എന്നിവരും മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മില്ലര്‍- സിസാന്‍ഡ മഗാല (5 പന്തില്‍  പുറത്താവാതെ 18) സഖ്യം റണ്‍നിരക്ക് കുത്തനെ ഉയര്‍ത്തി. 47 റണ്‍സാണ് ഇരുവരു കൂട്ടിചേര്‍ത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ മഗാല രണ്ട് സിക്‌സും ഒരു ഫോറും നേടി. കോട്ട്രല്‍ എറിഞ്ഞ 10-ാം ഓവറിലാണ് മഗാല രണ്ട് സിക്‌സ് നേടിയത്. 

അവസാന ഓവറിന്റെ ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും മില്ലര്‍ അടിച്ചെടുത്തു. നാലാം പന്തില്‍ സ്മിത്തിന് വിക്കറ്റ് നല്‍കി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ താരം കൂടിയായ മില്ലറിന്റ ഇന്നിംഗ്‌സ്. അവസാന പന്തില്‍ ബോണ്‍ ഫോര്‍ട്വിന്‍ (4) റണ്ണൗട്ടായെങ്കിലും പന്ത് നോബോളായിരുന്നു. അവസാന പന്ത് നേരിട്ട ആര്‍റിച്ച് നോര്‍ജെക്ക് ഒന്നും ചെയ്യാനായില്ല. മഗാല പുറത്താവാതെ നിന്നു.

ഇനീപ്പോ അഞ്ച് മാര്‍ക്ക് പോയാലെന്താ? നെയ്മറിന്റെ കുഞ്ഞു ആരാധികയെ ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്!

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്