തിളങ്ങിയത് സൂര്യ മാത്രം, സഞ്ജുവിന് നിരാശ! വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : Aug 13, 2023, 10:10 PM IST
തിളങ്ങിയത് സൂര്യ മാത്രം, സഞ്ജുവിന് നിരാശ! വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Synopsis

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മൂന്ന് ഓവറിനിടെ ഓപ്പണര്‍മാരായ യശസ്വീ ജെയസ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (5) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ഇരുവരേയും ഹുസൈനാണ് മടക്കിയത്.

ഫ്‌ളോറിഡ: വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഫ്‌ളോറിഡയില്‍ വിധിനിര്‍ണായകമായ മത്സത്തിര്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. 45 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (13) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. റൊമാരിയോ ഷെഫേര്‍ഡ് നാല് വിക്കറ്റ് വീഴ്ത്തി. അകെയ്ല്‍ ഹുസൈന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മൂന്ന് ഓവറിനിടെ ഓപ്പണര്‍മാരായ യശസ്വീ ജെയസ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (5) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ഇരുവരേയും ഹുസൈനാണ് മടക്കിയത്. നാലാം വിക്കറ്റില്‍ സൂര്യ - തിലക് വര്‍മ (27) സഖ്യം കൂട്ടിചേര്‍ത്ത 49 റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ എട്ടാം ഓവറില്‍ തിലകിനെ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി റോസ്റ്റണ്‍ ചേസ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. 

സഞ്ജുവിനെ, റൊമാരിയോ ഷെഫേര്‍ഡ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്റെ കൈകളിലെതിച്ചു. ഹാര്‍ദിക് പാണ്ഡ്യക്കും (14) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഷെഫേര്‍ഡിന് തന്നെയായിരുന്നു വിക്കറ്റ്. ഇതിനിടെ സൂര്യയെ ജേസണ്‍ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. 45 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്‌സും നാല് ഫോറും നേടി. അര്‍ഷ്ദീപ് സിംഗ് (8), കുല്‍ദീപ് യാദവ് (0) എന്നിവരെ കൂടി മടക്കി ഷെഫേര്‍ഡ് നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. അക്‌സര്‍ പട്ടേലാണ് (13) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. യൂസ്‌വേന്ദ്ര ചാഹല്‍ (0), മുകേഷ് കുമാര്‍ (4) പുറത്താവാതെ നിന്നു. 

നാലാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തി. ഒബെദ് മക്‌കോയ് പുറത്തായി. 

ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.   

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?
രോഹിത്തിനും കോലിക്കും പിന്നാലെ രാഹുലും പ്രസിദ്ധും ആഭ്യന്തര ക്രിക്കറ്റിലേക്ക്, വിജയ് ഹസാരെ ട്രോഫിക്കുള്ള കർണാടക ടീമിൽ