ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: സൂപ്പര്‍ താരമില്ലാതെ വിന്‍ഡീസ്; ഇടംപിടിച്ച് അത്ഭുത താരം

Published : Aug 10, 2019, 11:37 AM ISTUpdated : Aug 10, 2019, 11:52 AM IST
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: സൂപ്പര്‍ താരമില്ലാതെ വിന്‍ഡീസ്; ഇടംപിടിച്ച് അത്ഭുത താരം

Synopsis

ഇരുപത്തിയാറുകാരനായ ഓഫ് സ്‌പിന്നര്‍ ഓള്‍റൗണ്ടര്‍ റഖീം കോണ്‍വാളാണ് ടീമിലെ പുതുമുഖം. 

ഗയാന: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങള്‍ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇരുപത്തിയാറുകാരനായ ഓഫ് സ്‌പിന്നര്‍ ഓള്‍റൗണ്ടര്‍ റഖീം കോണ്‍വാളാണ് ടീമിലെ പുതുമുഖം. ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ കീമോ പോള്‍ സ്ഥാനം നിലനിര്‍ത്തി. 

വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്ക് വേണ്ടിയുള്ള പ്രകടനമാണ് കോണ്‍വാളിന്‍റെ ടെസ്റ്റ് ക്ഷണത്തിന് അവസരമൊരുക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 മത്സരങ്ങളില്‍ 260 വിക്കറ്റും ഒരു സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയും അടക്കം 2224 റണ്‍സും നേടിയിട്ടുണ്ട്. സ്റ്റാര്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെയും പരിക്കിന്‍റെ പിടിയിലുള്ള അല്‍സാരി ജോസഫിനെയും ജോമല്‍ വാരിക്കനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

വിന്‍ഡീസ് സ്‌ക്വാഡ്

Jason Holder (c), Kraigg Brathwaite, Darren Bravo, Shamarh Brooks, John Campbell, Roston Chase, Rakheem Cornwall, Shane Dowrich, Shannon Gabriel, Shimron Hetmyer, Shai Hope, Keemo Paul, Kemar Roach
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമിലെത്തുമായിരുന്നു, വഴിയടച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് മുന്‍താരം
അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്