ടി20: ഇന്ത്യക്കെതിരെ വിന്‍ഡീസിന് ടോസ്, ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

By Gopalakrishnan CFirst Published Jul 29, 2022, 7:45 PM IST
Highlights

അയര്‍ലന്‍ഡിനെ 2-0നും ഇംഗ്ലണ്ടിനെ 2-1നും തോല്‍പ്പിച്ചാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്. പരിക്കിനെ പിന്നാലെ കൊവിഡ് ബാധിതനായ കെ എല്‍ രാഹുലിന് പകരം മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലെത്തി.

ബര്‍മുഡ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പര കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് ടീമിലുണ്ട്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ് എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്. അതേസമയം, മികച്ച ഫോമിലുള്ള ദീപക് ഹൂഡ അന്തിമ ഇലവനിലില്ല. ഒരിടവേളക്കുശേഷം ആര്‍ അശ്വിനും ടീമിലെത്തി. രവീന്ദ്ര ജഡേജയും രവി ബിഷ്ണോയിയുമാണ് അശ്വിന് പുറമെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍. ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയതുപോലെ രോഹിത്തിനൊപ്പം റിഷഭ് തന്നെയാണ് ഇന്ത്യക്കായി ഓപ്പണറായി എത്തുന്നത്.ഫിനിഷറായി ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ അന്തിമ ഇലവനിലുണ്ട്. ഏകദിന പരമ്പരയിലെ മികച്ച ഫോമാണ് ശ്രേയസ് അയ്യര്‍ക്ക് ടീമിലിടം നല്‍കിയത്.

അയര്‍ലന്‍ഡിനെ 2-0നും ഇംഗ്ലണ്ടിനെ 2-1നും തോല്‍പ്പിച്ചാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്. പരിക്കിനെ പിന്നാലെ കൊവിഡ് ബാധിതനായ കെ എല്‍ രാഹുലിന് പകരം മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.വിന്‍ഡീസ് ടീമില്‍ കായികക്ഷമതയില്ലാത്തതിന്‍റെ പേരില്‍ പുറത്തായ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തിരിച്ചെത്തി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ് നടക്കുക. അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍ വെച്ചാണ് നടക്കുക.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: India (Playing XI): Rohit Sharma(c), Rishabh Pant(w), Shreyas Iyer, Suryakumar Yadav, Hardik Pandya, Dinesh Karthik, Ravindra Jadeja, Ravi Bishnoi, Bhuvneshwar Kumar, Ravichandran Ashwin, Arshdeep Singh.

വെസ്റ്റ് ഇന്‍ഡീസ് പ്ലേയിംഗ് ഇലവന്‍:West Indies (Playing XI): Shamarh Brooks, Shimron Hetmyer, Rovman Powell, Nicholas Pooran(w/c), Kyle Mayers, Jason Holder, Akeal Hosein, Odean Smith, Alzarri Joseph, Obed McCoy, Keemo Paul.

click me!