ഗെയ്ല്‍ നിറഞ്ഞാടി; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്

Published : Jul 13, 2021, 02:14 PM IST
ഗെയ്ല്‍ നിറഞ്ഞാടി; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്

Synopsis

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 14.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.  

സെന്റ് ലൂസിയ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിന് ജയിച്ചതോടെയാണ് വിന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 14.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

38 പന്തില്‍ 67 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. ഇതില്‍ ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് 42 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ആന്ദ്രേ ഫ്‌ളെച്ചര്‍ (4), ലെന്‍ഡല്‍ സിമന്‍സ് (15) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. 

പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന ഗെയ്ല്‍- നിക്കോളാസ് പുരാന്‍ (പുറത്താവാതെ 32) സഖ്യമാണ് വിന്‍ഡീസിനെ അനായായ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഡ്വെയ്ന്‍ ബ്രാവോ (7)യാണ് പുറത്തായ മറ്റൊരു താരം. ആന്ദ്രേ റസ്സല്‍ (7) പുറത്താവാതെ നിന്നു. റിലെ മെരെഡിത്ത് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ മോയ്‌സസ് ഹെന്റിക്വെസ് (33), ആരോണ്‍ ഫിഞ്ച് (30) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മാത്യു വെയ്ഡ് (23), മിച്ചല്‍ മാര്‍ഷ് (9), അലക്‌സ് ക്യാരി (13), അഷ്ടണ്‍ ടര്‍ണര്‍ (24) എന്നിവരാണ് പുറത്തയ മറ്റുതാരങ്ങള്‍. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (1) പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് നന്ദിയല്ല, പച്ചയായ പരിഹാസം', മഞ്ഞ വിസിലുമായി ശുഭ്മാൻ ഗിൽ; സോഷ്യൽ മീഡിയയിൽ സിഎസ്‌കെ - ജിടി ആരാധകർ തമ്മിൽ പോര്
'തീരുമാനങ്ങൾ പാളി, സമ്മർദ്ദം താങ്ങാനാവുന്നില്ല, ഇനിയൊരു ബ്രേക്ക് വേണം'; തോൽവിക്കുശേഷം തുറന്നു പറഞ്ഞ് റിഷഭ് പന്ത്