മുംബൈ ഇന്ത്യന്‍സ് വിടാനൊരുങ്ങുന്ന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സും രംഗത്ത്. അക്‌സര്‍ പട്ടേലിനെയും പൃഥ്വി ഷായെയും പകരം നല്‍കി ഹാര്‍ദിക്കിനെ ടീമിലെത്തിക്കാനാണ് ഡല്‍ഹിയുടെ ശ്രമം. ചെന്നൈയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ഡല്‍ഹി ഈ നീക്കം ശക്തമാക്കിയത്.

ദില്ലി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യയെ സ്വന്തമാക്കാന്‍ പുതിയൊരു ടീം കൂടി രംഗത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഹാര്‍ദിക്കിനായി ചര്‍ച്ച നടത്തുന്നിതിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കൂടി രംഗപ്രവേശം ചെയ്യുന്നത്. ഐപിഎല്‍ പത്തൊന്‍പതാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍ന്നടിഞ്ഞപ്പോള്‍ മുതല്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയതോടെ താരക്കൈമാറ്റം ഏറക്കുറെ ഉറപ്പായി.

ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ഹാര്‍ദിക്കിനെ ഉള്‍പ്പടെയുള്ളവരെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനുളള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കുല്‍ദീപ് യാദവിനെ നല്‍കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് റിഷഭ് പന്തിനെ ഡല്‍ഹി ടീമില്‍ തിരികെ എത്തിച്ചിരുന്നു. ഹാര്‍ദിക്കിന് പകരം ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനേയും ഓപ്പണര്‍ പൃഥ്വി ഷോയെയെയും മുംബൈയ്ക്ക് നല്‍കാന്‍ ഡല്‍ഹി തയ്യാറാണ്. മുംബൈയില്‍ ഹാര്‍ദിക്കിന്റെ പ്രതിഫലം 16.35കോടി രൂപയും ഡല്‍ഹില്‍ അക്‌സറിന്റെ പ്രതിഫലം 16.50 കോടി രൂപയുമാണ്.

ഇതുകൊണ്ടുതന്നെ പ്ലെയര്‍ ട്രേഡില്‍ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ടീം വിട്ട സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പണ്ഡ്യയുടെ അഭാവം നികത്താന്‍ അക്ഷറിന് കഴിയുമെന്നാണ് മുംബൈ ക്യാമ്പ് കരുതുന്നത്. ഇതേസമയം ടീമില്‍ സ്ഥിരാംഗമല്ലാത്ത പൃഥ്വിക്ക് പകരം യുവതാരം സമീര്‍ റിസ്വിയെ മുംബൈ ആവശ്യപ്പെട്ടേക്കും. ഹാര്‍ദിക്കിന് പകരം ഡെവാള്‍ഡ് ബ്രെവിസിനെ നല്‍കാമെന്നായിരുന്നു ചെന്നൈയുടെ ഓഫര്‍. എന്നാല്‍ ട്രേഡിംഗ് തുകയ്‌ക്കൊപ്പം ശിവം ദുബേ, ആയുഷ് മാത്രേ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടത്. ഇതോടെയാണ് മുംബൈ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചര്‍ച്ച വഴിമുട്ടിയതും ഡല്‍ഹി രംഗപ്രവേശം ചെയ്തതും.

YouTube video player