ലൂയിസിന് സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനവും വിന്‍ഡീസിന്, പരമ്പര

By Web TeamFirst Published Mar 13, 2021, 9:30 AM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവിറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം മറികടന്നു.

ആന്റിഗ്വ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവിറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം മറികടന്നു. 103 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ ഇന്നിങ്‌സാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോെട മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ടും ജയിച്ച് വിന്‍ഡീസ് പരമ്പര സ്വന്തമാക്കി.

121 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. ആദ്യ വിക്കറ്റില്‍ ഷായ് ഹോപ്പിനൊപ്പം 192 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 84 റണ്‍സായിരുന്നു ഹോപ്പിന്റെ സംഭാവന. ഇതില്‍ ആറ് ബൗണ്ടറികളും ഉള്‍പ്പെടും. രണ്ട് റണ്‍സിനിടെ ഇരുവരും പുറത്തായെങ്കിലും നിക്കോളാസ് പുരാന്‍ (പുറത്താവാതെ 35) വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് റണ്‍സുമായി ജേസണ്‍ ഹോള്‍ഡര്‍ പുറത്താവാതെ നിന്നു. ഡാരന്‍ ബ്രാവോ (10), കീറണ്‍ പൊള്ളാര്‍ഡ് (15), ഫാബിയന്‍ അലന്‍ (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രദീപ്, തിസാര പെരേര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ധനുഷ്‌ക ഗുണതിലക (96), ദിനേശ് ചാണ്ഡിമല്‍ (71), വാനിഡു ഹസരങ്ക (47) എന്നിവരുടെ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ മൂന്നിന് 50 എന്ന നിലയിലായിരുന്നു ലങ്ക. പിന്നീട് ഗുണതിലക- ചാണ്ഡിമല്‍ കൂട്ടിച്ചേര്‍ത്ത 100 റണ്‍സാണ് ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അവസാനങ്ങളില്‍ ഹസരങ്കയുടെ വെടിക്കെട്ട് പ്രകടനവും തുണയായി. വിന്‍ഡീസിനായി ജേസണ്‍ മഹുമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അല്‍സാരി ജോസഫിന് രണ്ട് വിക്കറ്റുണ്ട്.

Evin Lewis, Shai Hope, Danushka Gunathilaka, ധനുഷ്‌ക ഗുണതിലക, ഷായ് ഹോപ്, എവിന്‍ ലൂയിസ്

click me!