ലൈവ് അഭിമുഖത്തിനിടെ ഹര്‍ഷാ ഭോഗ്‌ലെ വീഡിയോയില്‍ നിന്ന് അപ്രത്യക്ഷം; എന്തുപറ്റി എന്ന ചോദ്യവുമായി ആരാധകര്‍

Published : Mar 24, 2022, 10:06 PM ISTUpdated : Mar 24, 2022, 10:24 PM IST
ലൈവ് അഭിമുഖത്തിനിടെ ഹര്‍ഷാ ഭോഗ്‌ലെ വീഡിയോയില്‍ നിന്ന് അപ്രത്യക്ഷം; എന്തുപറ്റി എന്ന ചോദ്യവുമായി ആരാധകര്‍

Synopsis

ഹര്‍ഷ ഭോഗ്‌ലെയ്‌ക്ക് എന്ത് സംഭവിച്ചു? ആശങ്കപ്പെടുത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ ചോദ്യവുമായി ആരാധകര്‍

മുംബൈ: പ്രമുഖ ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുടെ (Harsha Bhogle) ഒരു വീഡിയോ വൈറലായതിന് പിന്നാലെ അങ്കലാപ്പില്‍ ആരാധകര്‍. ഇന്‍സ്റ്റഗ്രാം ലൈവിനിടെ ഭോഗ്‌ലെയുടെ വീഡിയോ തടസപ്പെട്ടതാണ് സംഭവം. ഭോഗ്‌ലെ മറിഞ്ഞുവീഴുകയോ മറ്റോ ചെയ്‌തിട്ടുണ്ടാകാം, അല്ലെങ്കില്‍ മറ്റെന്തിലും കാരണത്താല്‍ വീഡിയോ തടസപ്പെട്ടതാകാം എന്നാണ് വീഡിയോയില്‍ നിന്ന് ഊഹിക്കാനാവുന്നത്. എന്തായാലും ഇന്‍സ്റ്റഗ്രാം ലൈവിനിടെ അദേഹത്തിന് സംഭവിച്ചത് എന്തെന്ന് കൃത്യമായി വ്യക്തമല്ല. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പോലും വീഡിയോയുടെ വസ്‌തുത വ്യക്തമാക്കിയിട്ടില്ല. 

ഹര്‍ഷാ ഭോഗ്‌ലെയുമായുള്ള അഭിമുഖം തടസപ്പെട്ടപ്പോള്‍ കാരണമറിയാതെ അവതാരകന്‍ പരിഭ്രാന്തനാവുന്നത് വീഡിയോയില്‍ കാണാം. ഭോഗ്‌ലെയുടെ ക്യാമറ മറിഞ്ഞുവീണു എന്നാണ് ആദ്യം കരുതിയത്. എന്താണ് സംഭവിച്ചത് എന്ന് അവതാരകന്‍ ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തം. ഭോഗ്‌ലെയ്‌ക്ക് എന്തുപറ്റി എന്ന ചോദ്യവുമായി ഇതോടെ ആരാധകര്‍ ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു. ഹര്‍ഷ ഭോഗ്‌ലെ സുരക്ഷിതനായിരിക്കുന്നു എന്ന ട്വീറ്റുകള്‍ ഇപ്പോള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഭോഗ്‌ലെയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ഏറ്റവും പുതിയ വിവരങ്ങള്‍ ഉടനടി ആരാധകരിലെത്തിക്കും എന്നാണ് അഭിമുഖം നടത്തിയ സ്‌പോര്‍ട്‌സ് വോക്കിന്‍റെ ട്വീറ്റ്.

IPL 2022: ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറക്കം; ധോണിയെ ആഘോഷമാക്കി കോലിയുടെ പ്രതികരണം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്
ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര