ഇംഗ്ലണ്ടിനായി ഗ്രൗണ്ടിലിറങ്ങി മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗിന്റെ മകന്‍! ഹാരിയുടെ 'അരങ്ങേറ്റം' ലങ്കക്കെതിരെ

Published : Aug 23, 2024, 02:12 PM IST
ഇംഗ്ലണ്ടിനായി ഗ്രൗണ്ടിലിറങ്ങി മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗിന്റെ മകന്‍! ഹാരിയുടെ 'അരങ്ങേറ്റം' ലങ്കക്കെതിരെ

Synopsis

ഇടങ്കയ്യന്‍ പേസറായിരുന്ന അദ്ദേഹം 1990കളുടെ അവസാനത്തില്‍ പരിശീലകനായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.

മാഞ്ചസ്റ്റര്‍: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങി മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ് സീനിയറിന്റെ മകന്‍ ഹാരി സിംഗ്. 1980കളില്‍ ഇന്ത്യയ്ക്കായി കളിച്ചിരുന്നു ആര്‍ പി സിംഗ്. അദ്ദേഹത്തിന്റെ മകനായ ഹാരിയെ മാഞ്ചസ്റ്റര്‍ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ 12-ാമനായി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ താരത്തിന് പലപ്പോഴായി ഗ്രൗണ്ടിലെത്താനുള്ള അവസരമുണ്ടായി. ഇന്ത്യയ്ക്കായി 1986ല്‍ ഓസീസിനെതിരെ രണ്ട് ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട് ആര്‍ പി സിംഗ്. 

ഇടങ്കയ്യന്‍ പേസറായിരുന്ന അദ്ദേഹം 1990കളുടെ അവസാനത്തില്‍ പരിശീലകനായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനൊപ്പവും (ഇസിബി) ലങ്കാഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിനൊപ്പവും അദ്ദേഹമുണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ ഹാരിയും ഇംഗ്ലണ്ട് ടീമിനൊപ്പം. ഈ വര്‍ഷം ലങ്കാഷെയറിനെതിരെ കളിച്ചുകൊണ്ടാണ് ലിസ്റ്റ് എ മത്സരങ്ങളിലേക്കെത്തുന്നത്. ഓള്‍റൗണ്ടറായ ഹാരി സിങ് ഇതുവരെ ഏഴു മത്സരങ്ങളില്‍നിന്ന് 87 റണ്‍സും രണ്ടു വിക്കറ്റും നേടി. 2022ല്‍ ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എനിക്ക് തെറ്റുപറ്റി! ധോണിയെ ടീമില്‍ നിന്നൊഴിവാക്കിയതില്‍ ക്ഷമാപണം നടത്തി ദിനേശ് കാര്‍ത്തിക്

സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷമാണ് ആര്‍ പി സിംഗ് പരിശീലകനാവാന്‍ തീരുമാനിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു. 150 വിക്കറ്റും 1413 റണ്‍സും നേടി. 1991ല്‍ ദുലീപ് ട്രോഫിയിലാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ കളിച്ചത്. അന്ന് സെന്‍ട്രല്‍ സോണിനായിട്ടാണ് അദ്ദേഹം കളത്തിലിറങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലിന് എ പ്ലസ്, സഞ്ജുവിന് പ്രമോഷൻ, രോ-കോയെ തരംതാഴ്ത്തും, കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കാൻ ബിസിസിഐ
ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ജസ്പ്രിത് ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡിയാണ്!