ക്രിക്കറ്റ് ആരാധകരുടെ പുതിയ 'ക്രഷ്'; ആരാണ് മേധാവി ബിദുരി? വൈറലായി താരത്തിന്റെ വിക്കറ്റ് ആഘോഷം

Published : Aug 22, 2026, 05:37 PM IST
Medhavi Bidhuri

Synopsis

വനിതകളുടെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ലെഗ് സ്പിന്നര്‍ മേധാവി ബിധുരിയുടെ വിക്കറ്റ് ആഘോഷം വൈറലായി. ജേഴ്‌സി നമ്പറുമായി ബന്ധപ്പെട്ട ഈ ആഘോഷം താരത്തെ ആരാധകർക്കിടയിൽ ചർച്ചാവിഷയമാക്കി.

ദില്ലി: വനിതകളുടെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നിമിഷങ്ങളിലൊന്ന് ലെഗ് സ്പിന്നര്‍ മേധാവി ബിദുരിയുടെ വിക്കറ്റ് ആഘോഷമാണ്. ഓഗസ്റ്റ് 20-ന് സെന്‍ട്രല്‍ ഡെല്‍ഹി ക്വീന്‍സിന്റെ ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ സൗത്ത് ഡെല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് ബാറ്റര്‍ നിഷിക സിംഗിനെ പുറത്താക്കിയ ശേഷമാണ് മേധാവി വൈറലായ ആഘോഷം നടത്തിയത്. പതിനാറാം ഓവറിലായിരുന്നു ഈ വിക്കറ്റ് നേട്ടം. മിഡ് വിക്കറ്റില്‍ ആരുഷി ഗോയല്‍ ഒരു ഡൈവിംഗ് ക്യാച്ചിലൂടെയാണ് നിഷികയെ പുറത്താക്കിയത്.

തന്റെ ജേഴ്‌സി നമ്പറായ 67-മായി ബന്ധപ്പെടുത്തിയായിരുന്നു മേധാവിയുടെ ആഘോഷം. ഈ ആഘോഷത്തിന് മേധാവിയുടെ വ്യക്തിജീവിതവുമായി ബന്ധമുണ്ട്. താരം സാധാരണയായി ധരിക്കുന്ന 12-ാം നമ്പര്‍ ജേഴ്‌സി മറ്റൊരു താരം എടുത്തതുകൊണ്ട് അന്ന് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് അവളുടെ ഇളയ സഹോദരിയാണ് 67-ാം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ നിര്‍ദ്ദേശിച്ചതും, അതിനൊപ്പം ട്രെന്‍ഡ് സെലിബ്രേഷന്‍ നടത്താന്‍ പറഞ്ഞതും. മത്സരത്തിന് ശേഷം മേധാവി സംസാരിച്ചു: 'ഈ സിക്‌സ്-സെവന്‍ സംഗതി ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഒരു സഹോദരനെപ്പോലെ ഒപ്പമുള്ള എന്റെ ഇളയ സഹോദരിയാണ് 67-ാം നമ്പര്‍ ജേഴ്‌സി ധരിക്കാനും ഈ രീതിയില്‍ ആഘോഷിക്കാനും എന്നോട് ആവശ്യപ്പെട്ടതും.' താരം വ്യക്തമാക്കി. വീഡിയോ കാണാം..

നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്താന്‍ മേധായ്ക്ക് സാധിച്ചെങ്കിലും, മത്സരത്തില്‍ സെന്‍ട്രല്‍ ഡെല്‍ഹി ക്വീന്‍സ് 29 റണ്‍സിന് പരാജയപ്പെട്ടു. ഡല്‍ഹി ക്രിക്കറ്റിലെ മേധാവിയുടെ മുന്നേറ്റത്തിലെ ഏറ്റവും പുതിയ അധ്യായം മാത്രമാണ് ഈ വൈറല്‍ നിമിഷം. വലംകൈയ്യന്‍ ലെഗ് സ്പിന്നറായ ഇരുപതുകാരി, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡല്‍ഹിയുടെ ആഭ്യന്തര ടീമിന്റെ ഭാഗമാണ്. അണ്ടര്‍-19 തലത്തിലും താരം ഡെല്‍ഹിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡല്‍ഹി പ്രീമിയര്‍ ലീഗിലും മേധാ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

2025 ലെ സീസണില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനായി കളിച്ച താരം, സെന്‍ട്രല്‍ ഡെല്‍ഹി ക്വീന്‍സിനെതിരായ ഫൈനലില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ചു. 121 റണ്‍സ് പ്രതിരോധിച്ച സൗത്ത് ഡെല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനായി മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ താരം ടീമിന് ഒരു റണ്‍സിന്റെ വിജയം സമ്മാനിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വൈഭവ് സൂര്യവംശി ടെസ്റ്റ് മത്സരങ്ങള്‍ക്ക് പുതിയ മാനം കൊണ്ടുവരും'; വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്
'പരിശീലനരംഗം ഇഷ്ടമായി'; ഇംഗ്ലണ്ടിന്റെ പരിശീലക സംഘത്തില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ച് മൈക്ക് ഹസി