റുതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാവുന്നു; വധു ഉത്കർഷ പവാര്‍

Published : Jun 02, 2023, 08:00 PM ISTUpdated : Jun 02, 2023, 08:04 PM IST
റുതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാവുന്നു; വധു ഉത്കർഷ പവാര്‍

Synopsis

പേസ് ബൗളറായ ഉത്കർഷ മഹാരാഷ്ട്രയ്ക്കായി 10 കളിയിൽ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്

പുനെ: ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണിംഗ് ബാറ്റര്‍ റുതുരാജ് ഗെയ്‌ക്‌വാദ് വിവാഹിതനാവുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമംഗം ഉത്കർഷ പവാറാണ് വധു. നാളെ ശനിയാഴ്‌ചയാണ് വിവാഹം. പേസ് ബൗളറായ ഉത്കർഷ മഹാരാഷ്ട്രയ്ക്കായി 10 കളിയിൽ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. ഈ സീസണിൽ ചെന്നൈയെ ഐപിഎൽ ചാമ്പ്യൻമാരാക്കുന്നതിൽ ഓപ്പണറായ റുതുരാജ് നിർണായക പങ്കുവഹിച്ചിരുന്നു. ലോക
ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് റിസർവ് താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വിവാഹത്തിനായി റുതുരാജ് അവസാന നിമിഷം പിൻമാറുകയായിരുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം കിരീടം നേടിയപ്പോള്‍ റുതുരാജ് ഗെയ്‌ക്‌വാദ് 16 കളികളില്‍ 590 റണ്‍സ് അടിച്ചുകൂട്ടി. സീസണില്‍ സിഎസ്‌കെയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. ഐപിഎല്‍ 2023 ഫൈനലിന് ശേഷം സിഎസ്‌കെയുടെ വിജയാഘോഷങ്ങളില്‍ ഉത്കർഷ പവാറും ഉണ്ടായിരുന്നു. ട്രോഫിക്കൊപ്പം ഇരുവരും ഫോട്ടോകള്‍ എടുക്കുകയും ചെയ്‌തു. സിഎസ്‌കെ ഇതിന് മുമ്പ് 2021ല്‍ കിരീടം നേടിയപ്പോള്‍ 635 റണ്‍സുമായി റുതുരാജിനായിരുന്നു ഓറഞ്ച് ക്യാപ്. ഐപിഎല്ലിലും ആഭ്യന്തര സീസണിലും കാഴ്‌ചവെച്ച മികച്ച പ്രകടനത്തോടെയാണ് റുതുരാജിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം റിസര്‍വ് താരമായി ചേര്‍ത്തത്. റുതുരാജ് പിന്‍മാറിയതോടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സ്‌ക്വാഡില്‍ പകരക്കാരനായി എത്തി. 

ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്‌ട്രയുടെ താരമായ ഉത്കർഷ പവാര്‍ വലംകൈയന്‍ പേസറാണ്. 11-ാം വയസിലായിരുന്നു ക്രിക്കറ്റിലേക്കുള്ള രംഗപ്രവേശം. എന്നാല്‍ അവസാനമായി 18 മാസം മുമ്പാണ് ഉത്കർഷ പവാര്‍ ക്രിക്കറ്റ് കളിച്ചത്. നിലവില്‍ പുനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് സയന്‍സസില്‍ പഠിക്കുകയാണ് ഉത്കർഷ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read more: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇഷാന്‍ കിഷനെ കളിപ്പിക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ലെന്ന് മുന്‍ താരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഭിഷേക് ആശുപത്രി വിട്ടു, ബുമ്രയും ആരോഗ്യവാന്‍, പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കി തിലക് വര്‍മ
അസാധാരണ ആക്ഷൻ, അവിശ്വസനീയ ഇക്കോണമി, താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമോ?; ഐസിസി പറയുന്നത് ഇങ്ങനെ