രോഹിത്തും രാഹുലും മാറിയിട്ടും ഓപ്പണിംഗ് തലവേദന മാറാതെ ഇന്ത്യ, ന്യൂസിലന്‍ഡില്‍ ലക്ഷ്മണ് മുന്നിലെ സാധ്യതകള്‍

Published : Nov 16, 2022, 12:49 PM IST
രോഹിത്തും രാഹുലും മാറിയിട്ടും ഓപ്പണിംഗ് തലവേദന മാറാതെ ഇന്ത്യ, ന്യൂസിലന്‍ഡില്‍ ലക്ഷ്മണ് മുന്നിലെ സാധ്യതകള്‍

Synopsis

ലോകകപ്പില്‍ മതിയായ അവസരം ലഭിക്കാതിരുന്ന ഹൂഡയെ ഓപ്പണിംഗില്‍ അടിച്ചു തകര്‍ക്കാന്‍ വിടുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. റിഷഭ് പന്തും സ‍ഞ്ജു സാംസണും സൂര്യകുമാര്‍ യാദവുമാണ് മറ്റ് സാധ്യതകള്‍.

വെല്ലിംഗ്ടണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഓപ്പണിംഗിലെ മെല്ലെപ്പോക്കായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും പവര്‍പ്ലേയില്‍ പതുങ്ങിയതിന് ഇന്ത്യ വലിയ വില നല്‍കേണ്ടിവന്നുവെന്നാണ് വിലയിരുത്തല്‍. രോഹിത് മോശം ഫോമില്‍ തുടര്‍ന്നപ്പോള്‍ രാഹുല്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയെങ്കിലും പവര്‍ പ്ലേയില്‍ യുഎഇ കഴിഞ്ഞാല്‍ ഏറ്റവും മോശം റണ്‍ റേറ്റ് ഇന്ത്യയുടെ പേരിലായിരുന്നു. 18ന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോഴും ഓപ്പണിംഗ് ഇന്ത്യക്ക് തലവേദനയാണ്.

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകനായ വിവിഎസ് ലക്ഷ്മണ് മുന്നില്‍ നിരവധി സാധ്യതകളാണുള്ളത്. ആദ്യ പന്ത് മുതല്‍ ആക്രമിക്കുക എന്ന ശൈലി പിന്തുടരാന്‍ കഴിയുന്ന നിരവധി യുവതാരങ്ങള്‍ ടീമിലുണ്ടെന്നതാണ് ആരെ ഇറക്കണം ആരെ ഒഴിവാക്കണമെന്ന ആശയക്കുഴപ്പത്തിന് കാരണമാകുന്നത്.

ശുഭ്മാന്‍ ഗില്ലിനെയും ഇഷാന്‍ കിഷനെയും ഓപ്പണര്‍മാരാക്കുക എന്നതാണ് ലക്ഷ്മണ് മുന്നിലെ ആദ്യ സാധ്യത. പക്ഷെ ഏകദിനങ്ങളില്‍ മികച്ച ഫോമിലാണെങ്കിലും ടി20യില്‍ ശുഭ്മാന്‍ ഗില്‍ എത്രമാത്രം തുടക്കത്തില്‍ അടിച്ചു തകര്‍ക്കുമെന്ന് കണ്ടറിയണം. ഇടം കൈയന്‍ ബാറ്ററെന്ന നിലയില്‍ ഇഷാന്‍ കിഷന്‍  ഓപ്പണിംഗിലെ ഒരു സ്ഥാനം ഉറപ്പിക്കുന്നുണ്ട്. ദീപക് ഹൂഡയാണ് ലക്ഷ്മണ് മുന്നിലുള്ള മറ്റൊരു സാധ്യത. ഇന്ത്യന്‍ കുപ്പായത്തില്‍ ഓപ്പണിംഗ് മുതല്‍ ഏഴാം നമ്പര്‍ വരെ ഹൂഡ കളിച്ചിട്ടുണ്ടെന്നത് നേട്ടമാണ്.

എല്ലാം ശരിയായി, ധോണി ശരിയാക്കി! 'രണ്ടാംവരവ്' ആഘോഷമാക്കി രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും

ലോകകപ്പില്‍ മതിയായ അവസരം ലഭിക്കാതിരുന്ന ഹൂഡയെ ഓപ്പണിംഗില്‍ അടിച്ചു തകര്‍ക്കാന്‍ വിടുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. റിഷഭ് പന്തും സ‍ഞ്ജു സാംസണും സൂര്യകുമാര്‍ യാദവുമാണ് മറ്റ് സാധ്യതകള്‍. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന് സൂര്യയെ ഓപ്പണറാക്കി ക്രീസില്‍ കൂടുതല്‍ സമയം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ സൂര്യക്ക് നറുക്ക് വീഴും. ലോകകപ്പില്‍ പത്താം ഓവറിലൊക്കെയായിരുന്നു സൂര്യ പലമത്സരങ്ങളിലും ക്രീസിലെത്തിയിരുന്നത്.

സൂര്യയും കിഷനും ഓപ്പണര്‍മാരായാല്‍ സഞ്ജു സാംസണ്‍ സൂര്യയുടെ നാലാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിക്കും. റിഷഭ് പന്തിനെ ഓപ്പണറാക്കുക എന്ന ദീര്‍ഘകാല ആവശ്യമാണ് ലക്ഷ്മണ് മുന്നിലെ മറ്റൊരു സാധ്യത. അഞ്ചാം നമ്പറില്‍ പന്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പന്തിനെ ഓപ്പണറാക്കി പരീക്ഷണം നടത്താനുള്ള സാധ്യതയും ആരാഞ്ഞേക്കും.

ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ് ബോള്‍ ടീമെന്ന് വോണ്‍, മറുപടിയുമായി ഹാര്‍ദ്ദിക്

ലോകകപ്പിന് മുമ്പോ ലോകകപ്പിലോ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നതിനോട് പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന് യോജിപ്പില്ലായിരുന്നു. എന്നാല്‍ അടുത്ത ടി20 ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കിയുള്ളതിനാല്‍ പുതിയൊരു പരീക്ഷണം നടത്താന്‍ ലക്ഷ്മണു ഹാര്‍ദ്ദിക്കിനും വേണ്ടുവോളം സമയമുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Shubman Gill, Ishan Kishan, Deepak Hooda, Suryakumar Yadav, Shreyas Iyer, Rishabh Pant (VC and WK), Sanju Samson (WK), Washington Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍