നോക്കി പറഞ്ഞില്ലേല്‍ എയറിലാവും; ഇന്ത്യ-പാക് അങ്കം ആര് ജയിക്കുമെന്നതിന് അഫ്രീദിയുടെ മറുപടി തന്ത്രപരം

Published : Aug 24, 2022, 10:26 AM ISTUpdated : Aug 24, 2022, 10:43 AM IST
നോക്കി പറഞ്ഞില്ലേല്‍ എയറിലാവും; ഇന്ത്യ-പാക് അങ്കം ആര് ജയിക്കുമെന്നതിന് അഫ്രീദിയുടെ മറുപടി തന്ത്രപരം

Synopsis

ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

ദുബായ്: പാകിസ്ഥാനെതിരായ മത്സരങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൈതാനത്തിറങ്ങുമ്പോള്‍ ഇത്രയും വീറും വാശിയും ആരാധകര്‍ക്ക് നല്‍കുന്ന മറ്റൊരു അങ്കമുണ്ടാവില്ല. ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും ഇപ്പോള്‍ മുഖാമുഖം വരുന്നത് എന്നതിനാല്‍ ഇത്തവണത്തെ ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് വലിയ ആവേശമാണ്. ടൂര്‍ണമെന്‍റില്‍ ഓഗസ്റ്റ് 28-ാം തിയതി ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കും?

ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായി അഫ്രീദിയുടെ മറുപടി. 'ഇന്ത്യ-പാക് ടീമുകളില്‍ ആരാണ് കൂടുതല്‍ കരുത്തര്‍, മത്സരം ആര് ജയിക്കും' എന്നായിരുന്നു ആരാധകന് അറിയേണ്ടിരുന്നത്. മുമ്പ് ഒട്ടേറെ ഇന്ത്യ-പാക് പോരാട്ടങ്ങളുടെ ഭാഗമായിട്ടുള്ള അഫ്രീദി വിജയികളെ പ്രവചിക്കാതെ യുക്തിപരമായ മറുപടിയാണ് ഈ ചോദ്യത്തിന് നല്‍കിയത്. 

'ഏറ്റവും കുറവ് തെറ്റുകള്‍ വരുത്തുന്ന ടീം വിജയിക്കു'മെന്നായിരുന്നു ഷാഹിദ് അഫ്രീയുടെ ഒറ്റവരി മറുപടി. ഏഷ്യാ കപ്പ് ചരിത്രത്തില്‍ എട്ട് ജയവുമായി നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. അതേസമയം അഞ്ച് മത്സരങ്ങളില്‍ ഇന്ത്യ തോല്‍വിയറിഞ്ഞു. 

ഏഷ്യാ കപ്പില്‍ ഈ വരുന്ന 28-ാം തിയതി ദുബായിലാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടേല്‍ ഫൈനലിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ രണ്ട് തവണ മുഖാമുഖം വന്നപ്പോഴും ജയം ഇന്ത്യക്കൊപ്പം നിന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ 9 വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍ പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നത് മറ്റൊരു ഘടകമാണ്. ഏഷ്യാ കപ്പ് പോരാട്ടം നടക്കുന്ന അതേ ദുബായില്‍ കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ മുഖാമുഖം വന്നപ്പോള്‍ 10 വിക്കറ്റിന് പാകിസ്ഥാന്‍ വിജയിച്ചിരുന്നു. 

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യാ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴി മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്ങുമുണ്ടാകും. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ദുബായില്‍, ഇന്ന് ആദ്യ പരിശീലനം; വിരാട് കോലിയെത്തിയത് കുടുംബസമേതം
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്