സെഞ്ചുറി അടിച്ചശേഷം കൈയിലെ മസില്‍ കാട്ടിയുള്ള ആഘോഷം എന്തിന്?; തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

Published : Oct 15, 2024, 01:33 PM ISTUpdated : Oct 15, 2024, 01:36 PM IST
സെഞ്ചുറി അടിച്ചശേഷം കൈയിലെ മസില്‍ കാട്ടിയുള്ള ആഘോഷം എന്തിന്?; തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

Synopsis

ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന സെഞ്ചുറി നേടിയപ്പോഴും കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ ടി20 സെഞ്ചുറി നേയിടപ്പോഴും സഞ്ജു കൈയിലെ മസില്‍ പെരുപ്പിച്ച് കാണിച്ചിരുന്നു.

കൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട ശേഷം കൈയിലെ മസിലുകള്‍ പെരുപ്പിച്ച് കാണിച്ചതിനെക്കുറിച്ച് രസകരമായ മറുപടിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ രണ്ട് ടി20യിലും നിരാശപ്പെടുത്തിയശേഷമായിരുന്നു മൂന്നാം ടി20യില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി.

സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷ ഡഗ് ഔട്ടിനെ നോക്കി സഞ്ജു കൈയിലെ മസില്‍ പെരുപ്പിച്ച കാണിച്ചിരുന്നു. ഡഗ് ഔട്ടില്‍ നിന്ന് തിരിച്ച് തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യും സഞ്ജുവിനെ നോക്കി മസില്‍ പെരുപ്പിച്ച് കാണിക്കുകയും ചെയ്തു. സെഞ്ചുറി അടിച്ചാല്‍ എന്ത് കാണിക്കുമെന്നതിനെക്കുറിച്ചുള്ള ചിന്തകളൊക്കെ വരുന്നത് സ്വാഭാവികമാണെന്ന് സഞ്ജു പറഞ്ഞു.

ഒന്നല്ല, രണ്ടല്ല, കൈവിട്ടത് 8 ക്യാച്ചുകള്‍, ന്യൂസിലന്‍ഡിനെതിരെ തോറ്റ പാകിസ്ഥാന്‍ ഇന്ത്യക്ക് പണി തന്നത് ഇങ്ങനെ

ബംഗ്ലാദേശിനെതിരെയും അത്  ആലോചിച്ചിരുന്നു. അങ്ങനെ മസില്‍ കാണിക്കണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ മസില്‍ കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഞാന്‍ ഡഗ് ഔട്ടിനെ നോക്കി ബാറ്റുയര്‍ത്തി കാണിച്ചപ്പോള്‍ അവിടുന്ന് എന്നോട് ടീം അംഗങ്ങള്‍ പറഞ്ഞതാണ് മസില്‍ കാണിക്കെന്ന്. മസില്‍ കാണിക്കുന്നത് കാണുമ്പോള്‍ എല്ലാവരും സഞ്ജു മസിലു കാണിക്കുകായണെന്ന് വിചാരിക്കും.

അത്ര വലിയ മസിലൊന്നും എനിക്കില്ലല്ലോ. പക്ഷെ ഞാന്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ നമ്മുടെ ജീവിതത്തില്‍ പല വെല്ലുവിളികളും ഉണ്ടാവുമ്പോഴും അതിനെയെല്ലാം നേരിടാനുള്ള മന:ക്കരുത്ത് ഉണ്ടെന്നതാണ് ഞാന്‍ കൈയിലെ മസില്‍ പെരുപ്പിച്ച് കാണിക്കുന്നത്.അല്ലാതെ വല്ലാതെ മസിലൊന്നും ഞാന്‍ കാണിക്കുന്നില്ല. നന്നായി ചെ്യുമ്പോള്‍ സൂപ്പര്‍മാന്‍ എന്ന് പറയും, രണ്ടെണ്ണം പോവുമ്പോള്‍ വേറെ ചില പേരും വരുമെന്നും സഞ്ജു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന സെഞ്ചുറി നേടിയപ്പോഴും കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ ടി20 സെഞ്ചുറി നേയിടപ്പോഴും സഞ്ജു കൈയിലെ മസില്‍ പെരുപ്പിച്ച് കാണിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍